GeneralLatest NewsMollywood

ഇത്തവണയെങ്കിലും എറണാകുളത്തുകാര്‍ ജയിപ്പിക്കണം; വോട്ടഭ്യര്‍ത്ഥനയുമായി സുരേഷ് ഗോപി

വട്ടിയൂര്‍ക്കാവിലും കോന്നിയിലും തെരഞ്ഞടുപ്പ് പ്രചാരണത്തിനായി എത്തണമെന്നാണഗ്രഹിക്കുന്നത്

കേരളത്തില്‍ അഞ്ച് മണ്ഡലങ്ങളില്‍ നിയമ സഭാ തിരഞ്ഞെടുപ്പ് നടക്കുകയാണ്. ഇത്തവണ ബിജെപിക്ക് വിജയസാധ്യതയുണ്ടെന്ന് എംപിയും നടനുമായ സുരേഷ് ഗോപി. എറണാകുളം മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി സിജി രാജഗോപാലിന്റെ തെരഞ്ഞടുപ്പ് പ്രചാരണത്തിനെത്തിപ്പോഴായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.

എറണാകുളത്തുകാര്‍ പാര്‍ട്ടി ചിഹ്നത്തിനെക്കാള്‍ പ്രാധാന്യം നല്‍കുന്നത് വ്യക്തികള്‍ക്കാണ്. മുത്തു ഏത് പാര്‍ട്ടിക്കാരനെന്നുള്ളതല്ല എല്ലാവര്‍ക്കും സ്വീകാര്യനായ വ്യക്തിയാണെന്നും ഇത്തവണയെങ്കിലും എറണാകുളത്തുകാര്‍ മുത്തുവിനെ ജയിപ്പിക്കണമെന്നും താരം പറഞ്ഞു. ഷൂട്ടിങ് തെരഞ്ഞെടുപ്പിനിടെയാണ് മുത്തുവിന്റെ പ്രചാരണത്തിനായി സുരേഷ് ഗോപിയെത്തിയത്. വട്ടിയൂര്‍ക്കാവിലും കോന്നിയിലും തെരഞ്ഞടുപ്പ് പ്രചാരണത്തിനായി എത്തണമെന്നാണഗ്രഹിക്കുന്നത്. ബിജെപി സ്ഥാനാര്‍ഥികളെ വിജയിപ്പിക്കേണ്ട ഉത്തരവാദിത്തം എനിക്കുണ്ടെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ മത്സരിച്ച സുരേഷ് ഗോപിയ്ക്ക് രണ്ടുലക്ഷത്തിലധികം വോട്ടുകള്‍ നേടാന്‍ കഴിഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments


Back to top button