CinemaGeneralLatest NewsMollywoodNEWS

മാസ് എന്ന് പറഞ്ഞാല്‍ മരണമാസ് ഡാന്‍ഡുമായി പാറുക്കുട്ടി; വീഡിയോ

മുടിയനെ കടത്തിവെട്ടുന്ന ഡാന്‍സ് ആയിരുന്നു പാറുക്കുട്ടി കാഴ്ച വെച്ചത്.

ഉപ്പും മുളകും എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത കുഞ്ഞു താരമാണ് പാറുക്കുട്ടി.  പാറുവിന്റെ ഫോട്ടോയും വീഡിയോകളും എല്ലാം ആരാധകർക്ക് പ്രിയപ്പെട്ടതാണ്. മലയാളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അഭിനേത്രി എന്ന റെക്കോര്‍ഡ് സ്വന്തമാക്കിയ പാറുക്കുട്ടിയ്ക്ക് നിരവധി ഫാന്‍സ് ക്ലബ്ബുകളാണുള്ളത്. ഇപ്പോഴിതാ കട്ടപ്പനയില്‍ വെച്ച് നടത്തിയ പരിപാടിയില്‍ അതിഗംഭീര ഡാന്‍സ് കളിച്ച് പാറു എല്ലാവരെയും അത്ഭുതപ്പെടുത്തിരിക്കുകയാണ്.

പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ഋഷി എസ് കുമാര്‍, റുഹി റുസ്താഗി , അല്‍ സാബിത്ത് , ശിവാനി മേനോന്‍, എന്നിവർക്കൊപ്പമാണ് പാറുക്കുട്ടിയും എത്തിയത്.

ലെച്ചു ആണ് പരിപാടിയിലേക്ക് പാറുക്കുട്ടിയെ എടുത്ത് കൊണ്ട് വന്നത്. മുടിയന്റെ അടിപൊളി ഡാന്‍സും വേദിയില്‍ വെച്ച് നടത്തി. ഒപ്പം കേശുവും ശിവാനിയും ഡാന്‍സ് കളിക്കാന്‍ കൂടിയെങ്കിലും തകര്‍പ്പന്‍ പ്രകടനം പാറുക്കുട്ടിയുടേതായിരുന്നു. മുടിയനൊപ്പം അല്ലെങ്കില്‍ മുടിയനെ കടത്തിവെട്ടുന്ന ഡാന്‍സ് ആയിരുന്നു പാറുക്കുട്ടി കാഴ്ച വെച്ചത്. തനിക്ക് വഴങ്ങുന്ന സ്റ്റെപ്പുകള്‍ പാട്ടിനൊപ്പം ചേര്‍ന്ന് അതിമനോഹമാക്കിയ പാറു ഏറെ നേരം നിര്‍ത്താതെ ഡാന്‍സ് കളിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button