CinemaGeneralLatest NewsMollywoodNEWS

മലയാളത്തില്‍ എന്നെ ഞെട്ടിച്ചിട്ടുള്ള നടനും നടിയും: ലിജോ പറയുന്നു

പെല്ലിശ്ശേരി ചിത്രങ്ങളിലെ കേന്ദ്ര കഥാപാത്രമായിട്ടുണ്ടെങ്കിലും അഭിനയത്തിന്റെ കാര്യം വരുമ്പോള്‍ തന്റെ മനസ്സില്‍ താന്‍ തന്നെ കണ്ടെത്തുന്ന രണ്ടു സൂപ്പര്‍ അഭിനേതാക്കളുടെ പേര് തുറന്നു പറഞ്ഞിരിക്കുകയാണ് ലിജോ

‘ജല്ലിക്കട്ട്’ എന്ന ചിത്രത്തിലൂടെ ലോക സിനിമയില്‍ തന്നെ വലിയ ഒരു അടയാളപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകന്‍. മാറ്റങ്ങളുടെ വഴിയെ മാറി നടക്കാന്‍ ആഗ്രഹിക്കുന്ന പെല്ലിശ്ശേരി സിനിമകള്‍ പ്രേക്ഷകന്‍റെ പ്രിയപ്പെട്ടത് കൂടിയാകുമ്പോള്‍ മലയാള സിനിമയില്‍ പുതിയ ഒരു ഫോര്‍മാറ്റ് സൃഷ്ടിക്കുകയാണ് പെല്ലിശ്ശേരി ചിത്രങ്ങള്‍. ജോസ് പെല്ലിശ്ശേരിയുടെ മകനായ ലിജോ ജോസ് പെല്ലിശ്ശേരി ലോക സിനിമയുടെ വിരിമാറിലേക്കാണ് മലയാള സിനിമയെയും എടുത്തുയര്‍ത്തി യാത്ര ചെയ്യുന്നത്. ഇന്ദ്രജിത്ത് പൃഥ്വിരാജ് ഫഹദ് ഫാസില്‍ തുടങ്ങിയ മലയാളത്തിലെ പ്രമുഖ താരങ്ങള്‍ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രങ്ങളിലെ കേന്ദ്ര കഥാപാത്രമായിട്ടുണ്ടെങ്കിലും അഭിനയത്തിന്റെ കാര്യം വരുമ്പോള്‍ തന്റെ മനസ്സില്‍ താന്‍ തന്നെ കണ്ടെത്തുന്ന രണ്ടു സൂപ്പര്‍ അഭിനേതാക്കളുടെ പേര് തുറന്നു പറഞ്ഞിരിക്കുകയാണ് ലിജോ. നടനെന്ന നിലയില്‍ തന്നെ ഏറെ അത്ഭുതപ്പെടുത്തിയിട്ടുള്ളത് തിലകന്‍ ആണെന്നും നടിയെന്ന നിലയില്‍ കെപിഎസി ലളിതയുടെ പേര് പറയുമെന്നും ലിജോ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

ലിജോ ജോസ് പെല്ലിശ്ശേരി ആദ്യമായി സംവിധാനം ചെയ്ത ‘നായകന്‍’ എന്ന ചിത്രത്തില്‍ തിലകന്‍ ശ്രദ്ധേയമായ ഒരു വേഷം ചെയ്തിരുന്നു. സീനിയര്‍ താരങ്ങള്‍ക്ക് മാത്രമല്ല പുതുമുഖ താരങ്ങളെ സ്ക്രീനിനു മുന്നില്‍ കൊണ്ടുവരുന്നതിലും ലിജോ വഹിച്ച പങ്ക് വളരെ വലുതാണ്,അങ്കമാലി ഡയറീസ് എന്ന സിനിമയില്‍ എണ്‍പത്തിമൂന്ന്‍ പുതുമുഖങ്ങളെയാണ് ലിജോ ബിഗ്‌സ്ക്രീനിലെത്തിച്ചത്.

shortlink

Related Articles

Post Your Comments


Back to top button