CinemaGeneralLatest NewsMollywoodNEWS

മമ്മൂട്ടിക്ക് പഠിക്കുകയാണോ നിങ്ങൾ, ജയറാമിന്റയെ പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു

10 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ജയറാം തെലുങ്കിലേക്ക് എത്തുന്നത്

കുടുംബ പ്രേക്ഷകരുടെ ഇഷ്‌ട താരമാണ് ജയറാം. വ്യത്യസ്തമാര്‍ന്ന ചിത്രങ്ങളുമായാണ് ജയറാം പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്താറുള്ളത്. ഇപ്പോഴിതാ പതിവില്‍ നിന്നും വ്യത്യസ്തമായി മേക്കോവറുമായെത്തിയിരിക്കുകയാണ് താരം. അല്ലു അര്‍ജുന്‍ നായകനായി അഭിനയിക്കുന്ന എഎ19 എന്ന തെലുങ്ക് ചിത്രത്തിന് വേണ്ടിയാണ് മേക്കോവര്‍ നടത്തിരിക്കുന്നത്. 10 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ജയറാം തെലുങ്കിലേക്ക് എത്തുന്നത്. തബുവാണ് അദ്ദേഹത്തിന്റെ നായികയായി എത്തുന്നത്.

തന്റെ മേക്കോവറിനെക്കുറിച്ച് കാളിദാസന്‍ പോലും അറിഞ്ഞിരുന്നില്ലെന്നും പെട്ടെന്ന് രൂപമാറ്റം കണ്ടപ്പോള്‍ അവന്‍ ഞെട്ടിയെന്നും അപ്പയുടെ മേക്കോവര്‍ പൊളിച്ചുവെന്നായിരുന്നു അവന്റയെ പ്രതികരണമെന്നും ജയറാം പറയുന്നു. മേക്കോവര്‍ ചിത്രങ്ങൾ ആരാധാർക്കായി താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. മോനേ, കാളിദാസാ നീ തീര്‍ന്നെടാ എന്നുള്ള കമന്റുകളാണ് ചിത്രത്തിന്
ലഭിക്കുന്നത്.

ഈ ലുക്കിന്റെ കാര്യത്തില്‍ മമ്മൂട്ടി പോലും പിന്നിലാണെന്നും, മമ്മൂട്ടിക്ക് പഠിക്കുകയാണോ നിങ്ങളെന്ന തരത്തിലുമൊക്കെയുള്ള ചോദ്യങ്ങളും ചിത്രത്തിന് ലഭിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button