CinemaGeneralLatest NewsMollywoodNEWS

ഞാനെടുക്കുന്ന ഒരു ചിത്രത്തിലും ഇനി മമ്മൂട്ടി ഉണ്ടാകില്ല, ഫീല്‍ഡില്‍ നിന്നു തന്നെ മമ്മൂട്ടിയെ ഞാന്‍ ഔട്ടാക്കും: പ്രശസ്‌ത നിര്‍മ്മാതാവ് പറയുന്നു

ആവനാഴിയടക്കം ഒട്ടേറെ ചിത്രങ്ങളിൽസാജന്‍ വര്‍ഗീസും മമ്മൂട്ടിയും ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടുമുണ്ട്.

സിനിമ മേഖലയില്‍ ണക്കങ്ങളും ഇണക്കളുമൊക്കെ സജീവമാണ്. അത്തരത്തിലുള്ള ഒരു പിണക്കമായിരുന്നു നിര്‍മാതാവ് സാജന്‍ വര്‍ഗീസും മമ്മൂട്ടിയും തമ്മില്‍ ഉണ്ടായത്. ഇരുവരും ഉറ്റ സുഹൃത്തുക്കള്‍ ആയിരുന്നു. ആവനാഴിയടക്കം ഒട്ടേറെ ചിത്രങ്ങളിൽസാജന്‍ വര്‍ഗീസും മമ്മൂട്ടിയും ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടുമുണ്ട്.

പിന്നീട് അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് രണ്ടുപേരും പിണങ്ങി പിരിയുകയായിരുന്നു. ആ സമയത്ത്  പ്രിയദര്‍ശന്‍ മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്‌ത കടത്തനാടന്‍ അമ്പാടിയുടെ സെറ്റിലെത്തിയ മാധ്യമപ്രവര്‍ത്തകന്‍ സാജനോടായി ചോദിച്ചു. ഇതൊരു ബിഗ് ബജറ്റ് ചിത്രമാണ് മലയാള സിനിമയിലെ എല്ലാ താരങ്ങളുമുണ്ട്, എന്തു കൊണ്ടാണ് മമ്മൂട്ടി ഈ ചിത്രത്തിലല്ലാത്തത്. അന്ന് സാജന്റെ മറുപടി എല്ലാവരെയും ഞെട്ടിക്കുന്നതായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ഈ ചിത്രത്തിലെന്നല്ല, ഞാനെടുക്കുന്ന ഒരു ചിത്രത്തിലും ഇനി മമ്മൂട്ടി ഉണ്ടാവുകയില്ലെന്നും മമ്മൂട്ടിയെ ഞാന്‍ ഫീല്‍ഡില്‍ നിന്ന് ഔട്ടാക്കുമെന്നാണ് സാജന്‍ പറഞ്ഞതായിട്ടാണ് അന്നത്തെ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. എന്താണ് പ്രശ്‌നമെന്ന് ചോദിച്ചെങ്കിലും അത് പറയാന്‍ സാജന്‍ കൂട്ടാക്കിയില്ല. ‘എനിക്കറിയില്ല, ഞാനൊന്നും പറയില്ല’- എന്നായിരുന്നു സാജന്റെ ഈ പരാമര്‍ശം മമ്മൂട്ടിയെ അറിയിച്ചപ്പോഴുള്ള അദ്ദേഹത്തിന്റെ മറുപടി

shortlink

Related Articles

Post Your Comments


Back to top button