GeneralLatest NewsMollywoodNEWS

എറണാകുളം അങ്ങെടുക്കുവോയെന്ന് ചോദ്യം; മറുപടിയുമായി സുരേഷ് ഗോപി

തൃശൂരിലെ ലോക്സഭ സ്ഥാനാര്‍ഥിയായിരുന്ന സുരേഷ് ഗോപി പറഞ്ഞ ഈ വാക്കുകള്‍ ട്രോളുകളിൽ മാത്രമല്ല സിനിമയില്‍ വരെ തമാശയായി വന്നിരുന്നു.

‘എനിക്ക് ഈ തൃശൂർ വേണം….നിങ്ങളെനിക്ക് ഈ തൃശൂര്‍ തരണം… ഈ തൃശൂർ ഞാനിങ്ങെടുക്കുവാ…കഴിഞ്ഞ തിരഞ്ഞെടുപ്പ് പ്രചാരണസമയത്ത് തൃശൂരിലെ ലോക്സഭ സ്ഥാനാര്‍ഥിയായിരുന്ന സുരേഷ് ഗോപി പറഞ്ഞ ഈ വാക്കുകള്‍ ട്രോളുകളിൽ മാത്രമല്ല സിനിമയില്‍ വരെ തമാശയായി വന്നിരുന്നു.

ഇതേ വാക്കുകൾ സുരേഷ് ഗോപിയോടു ചോദിച്ചാൽ എങ്ങനെയിരിക്കും. അങ്ങനെയൊരു രസകരമായ നിമിഷത്തെ കുറിച്ചാണ് പറയുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഓർമയിലൊരു കുസൃതിച്ചോദ്യം എന്ന സന്ദർശനത്തിനുശേഷം തിരികെ ഇറങ്ങുമ്പോൾ മുന്നിൽ വന്നു പെട്ട സ്‌കൂൾ വിദ്യാർഥിയുടേതായിരുന്നു ചോദ്യം. എറണാകുളം അങ്ങെടുക്കുവോ? ഉടൻ താരത്തിന്റെ മറുപടി ഇതായിരുന്നു : ‘എറണാകുളം മാത്രമല്ല, കേരളം മുഴുവൻ ഞങ്ങൾ ഇങ്ങെടുക്കുവാ.’

എൻഡിഎ സ്‌ഥാനാർഥി സി.ജി. രാജഗോപാലിന്റെ പ്രചാരണത്തിനായി എത്തിയ താരം നാടും നഗരവും ഇളക്കി മറിച്ചു. നികത്തിൽ കോളനി സന്ദർശനത്തിലൂടെയാണ് സുരേഷ് ഗോപി പ്രചാരണ പരിപാടികൾ ആരംഭിച്ചത്. തുടർന്നു തേവര കോളജിലെത്തി അധ്യാപകരും വിദ്യാർഥികളുമായി കൂടിക്കാഴ്ച നടത്തി.

shortlink

Related Articles

Post Your Comments


Back to top button