CinemaGeneralLatest NewsNEWS

നിനക്ക് എന്തൊരു ജാഡയാണ്, ഞങ്ങളൊക്കെയാണ് നിന്നെ വലിയ ആളാക്കിയത്: കൂട്ടുകാരിയുടെ പ്രതികരണം തുറന്നു പറഞ്ഞു അനശ്വര

അത് മൈന്‍ഡ് വയ്ക്കേണ്ട ഇത്തരം നെഗറ്റീവ് എനര്‍ജികളെ ഒഴിവാക്കുന്നതാണ് എപ്പോഴും നല്ലത്

‘തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍’ എന്ന ഒറ്റ ചിത്രം കൊണ്ട് തന്നെ വലിയ തരംഗം സൃഷ്ടിച്ച നായിക മുഖമാണ് അനശ്വര രാജന്‍. ‘ഉദാഹരണം സുജാത’ എന്ന ചിത്രത്തില്‍ മഞ്ജു വാര്യരുടെ മോളായി അഭിനയിച്ചു കൊണ്ടായിരുന്നു അനശ്വരയുടെ തുടക്കം. ‘ഒരു ജാതിക്ക നോട്ടം ജാതി നിന്റെ നോട്ടം’ എന്ന ഗാനത്തിലൂടെ അനശ്വര രാജന്‍ കൗമാര ഹൃദയങ്ങളിലേക്ക് പുതിയ ഒരു സ്ഥാനം നേടിയെടുക്കുകയായിരുന്നു. സെലിബ്രിറ്റി ആയതില്‍ പിന്നെ തന്റെ ഒരു പഴയകാല സഹപാഠി തന്റെ അടുത്ത ഒരു സുഹൃത്തിനോട് പറഞ്ഞ വിഷമിപ്പിക്കുന്ന ഒരു സംഭവത്തെക്കുറിച്ച് തുറന്നു പറയുകയാണ് അനശ്വര.

‘എന്റെ ഒരു സുഹൃത്തിന് എന്നോടൊപ്പം മുന്‍പ് പഠിച്ച മറ്റൊരു സുഹൃത്ത് ഒരു മെസേജ് അയച്ചു. ‘അനശ്വരയ്ക്ക് ഇപ്പോള്‍ എന്തൊരു ജാഡയാണ്, കണ്ടിട്ട് ആരെയും മൈന്‍ഡ് ചെയ്യുന്നില്ല. ഞങ്ങളൊക്കെയാണ് അവളെ വലിയ ആളാക്കിയത് എന്നൊന്ന് പറഞ്ഞു കൊടുത്തേക്കൂ’ എന്നായിരുന്നു മെസേജ്, ഞാന്‍ ഇത് കേട്ടപ്പോള്‍ സുഹൃത്തിനോട് പറഞ്ഞു, ‘അത് മൈന്‍ഡ് വയ്ക്കേണ്ട ഇത്തരം നെഗറ്റീവ് എനര്‍ജികളെ ഒഴിവാക്കുന്നതാണ് എപ്പോഴും നല്ലത്’. ഇന്‍സ്റ്റഗ്രാമില്‍ ഫോളോവേഴ്സ് കൂടിയത് കൊണ്ടോ, ഞാന്‍ ഒരു സെലബ്രിറ്റി ആയത് കൊണ്ടോ എന്റെ ജീവിതത്തില്‍ ഒരു മാറ്റവും വന്നിട്ടില്ല. കൂടുതല്‍ പേര്‍ ഇപ്പോള്‍ തിരിച്ചറിയുന്നു എന്നത് മാത്രമാണ് ആ മാറ്റം. ഒരു സ്വകാര്യ എഫ്എം ചാനലിനു നല്‍കിയ അഭിമുഖത്തിലായിരുന്നു കൂട്ടുകാരി അയച്ച മെസെജിനെക്കുറിച്ച് അനശ്വര പങ്കുവെച്ചത്.

Tags

Related Articles

Post Your Comments


Back to top button
Close
Close