CinemaGeneralLatest NewsMollywoodNEWS

വിവാഹ ശേഷം സംയുക്ത ഒഴിവാക്കിയത് മലയാളത്തിലെ ഏറ്റവും മികച്ച രണ്ടു സിനിമകള്‍

കല്യാണം ഉറപ്പിച്ച സമയത്തായിരുന്നു മേഘമല്‍ഹാറിന്റെ ഷൂട്ടിംഗ്

ബിജു മേനോന്‍ സംയുക്ത വര്‍മ്മ കൂട്ടുകെട്ടില്‍ ഒരു ചിത്രം വരുമോ എന്നത് ആരാധകരും ഉറ്റുനോക്കുന്ന ഒന്നാണ്. വെള്ളിമൂങ്ങയ്ക്ക് ശേഷം ഒരേ ട്രാക്കില്‍ തന്നെ തന്റെ സിനിമാ ജീവിതം തുടരുന്ന ബിജു മേനോന്‍ സംയുക്തയുമായി ഒന്നിച്ച് അഭിനയിക്കില്ലേ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ്. പരസ്പരം ഒന്നിച്ച് അഭിനയിച്ചാലുള്ള പ്രധാന പ്രശ്നം തമ്മില്‍ നോക്കിയാല്‍ ചിരി വരുമെന്നാണ് ബിജു മേനോന്റെ കമന്റ്. സംയുക്തയ്ക്ക് വേറെ മലയാളം സിനിമകള്‍ വന്നിട്ടുണ്ടെങ്കിലും ഞങ്ങള്‍ ഒന്നിച്ചുള്ള ഫാമിലി പാക്കേജ് വിളി ഇതുവരെ വന്നിട്ടില്ലെന്നും ബിജു മേനോന്‍ പറയുന്നു.

‘സംയുക്തയുമായി അഭിനയിക്കുന്നതില്‍ കുഴപ്പമൊന്നുമില്ല. അത് സംഭവിക്കുമോ ഇല്ലയോ എന്ന് പറയാനാവില്ല, പക്ഷെ ഞങ്ങള്‍ ഇനി ഒന്നിച്ച് അഭിനയിക്കേണ്ടി വന്നാലുള്ള പ്രശ്നം മുഖത്ത് നോക്കിയാല്‍ രണ്ടുപേരും ചിരിച്ചു പോകുമെന്നതാണ്. അടുത്തകാലത്ത് മനോരമയ്ക്ക് വേണ്ടി ഞങ്ങള്‍ അഭിനയിച്ച പരസ്യത്തിലും ഇതേ പ്രശ്നമുണ്ടായിരുന്നു. കല്യാണം ഉറപ്പിച്ച സമയത്തായിരുന്നു മേഘമല്‍ഹാറിന്റെ ഷൂട്ടിംഗ്. അന്ന് തന്നെ ചിരിയടക്കി അഭിനയിക്കാന്‍ ഞങ്ങള്‍ പാടുപെട്ടു.സംയുക്ത ഇനി അഭിനയിക്കേണ്ട എന്ന നിലപാടൊന്നുമില്ല. അതൊക്കെ അവരുടെ കൂടി താല്‍പര്യമാണ്. പിന്നെ മകന് ഏറെ ശ്രദ്ധ വേണ്ട പ്രായമായതിനാല്‍ രണ്ടുപേരും കൂടി സിനിമയിലായാല്‍ ബുദ്ധിമുട്ടാകും. എന്നത് കൊണ്ട് അഭിനയം ഒഴിവാക്കിയതാണ്. ‘കാഴ്ച’, ‘കഥപറയുമ്പോള്‍’ തുടങ്ങിയ സിനിമകളിലേക്ക് സംയുക്തയെ വിളിച്ചിരുന്നു. പക്ഷെ വിവാഹം ശേഷം ഞങ്ങള്‍ ഒരുമിച്ചുള്ള ഒരു ഫാമിലി പാക്കേജ് വിളി ഇതുവരെ വന്നിട്ടില്ല’. മനോരമയുടെ സണ്‍ഡേ സംപ്ലിമെന്റിന് അനുവദിച്ച അഭിമുഖത്തില്‍ ബിജു മേനോന്‍ പറയുന്നു.

Related Articles

Post Your Comments


Back to top button