CinemaGeneralLatest NewsMollywoodNEWS

ചലച്ചിത്ര മാമാങ്കത്തിന് ഒരുങ്ങി തിരുവനന്തപുരം ;ഐഎഫ്‌എഫ്‌കെ യിലേക്ക് തിരഞ്ഞെടുക്കപ്പട്ട മലയാള സിനിമകള്‍ ഇവയാണ്

മലയാളത്തില്‍ നിന്നും പതിനാലോളം ചിത്രങ്ങളാണ് ഇത്തവണ ചലച്ചിത്ര മേളയില്‍ ഇടം നേടിയിരിക്കുന്നത്

24മത് ഇന്റര്‍ നാഷ്ണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരളക്കായി ഒരുങ്ങിക്കഴിരിക്കുകയാണ് അനന്തപുരി.  ഡിസംബര്‍ ആറ് മുതല്‍ പന്ത്രണ്ടാം തീയ്യതി വരെ തിരുവനന്തപുരത്ത് വെച്ചാണ് ഐഎഫ്‌എഫ്‌കെ  നടക്കുന്നത്. ഇപ്പോഴിതാ ഇന്ത്യന്‍ സിനിമ, മലയാളം സിനിമ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായി ഇടം നേടിയിട്ടുള്ള സിനിമകളുടെ പട്ടിക പുറത്ത് വന്നിരിക്കുകയാണ്.

മലയാളത്തില്‍ നിന്നും പതിനാലോളം ചിത്രങ്ങളാണ് ഇത്തവണ ചലച്ചിത്ര മേളയില്‍ ഇടം നേടിയിരിക്കുന്നത്. അതില്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കട്ട്, കൃഷ്ണന്ദ് ആര്‍ കെയുടെ വൃത്താകൃതിയിലുള്ള ചതുരം എന്നിവയാണ് അന്തര്‍ദേശീയ മത്സരവിഭാഗത്തില്‍ ഇടം പിടിച്ചത്.

മലയാള സിനിമ ഇന്ന്

1. പനി (സന്തോഷ് മണ്ടൂര്‍)

2. ഇഷ്‌ക് (അനുരാജ് മനോഹര്‍)

3. കുമ്ബളങ്ങി നൈറ്റ്സ് (മധു സി നാരായണന്‍)

4. സൈലന്‍സര്‍ (പ്രിയനന്ദനന്‍)

5. വെയില്‍മരങ്ങള്‍ (ഡോ. ബിജു)

6. വൈറസ് (ആഷിക് അബു)

7. രൗദ്രം (ജയരാജ്

8. ഒരു ഞായറാഴ്ച (ശ്യാമപ്രസാദ്)

9. ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് ടു (സലിം അഹമ്മദ്)

10. ഉയരെ

11 കൊഞ്ചിറ (മനോജ് കാന)

12. ഉണ്ട (ഖാലിദ് റഹ്മാന്‍)

ഇന്ത്യന്‍ സിനിമ ഇന്ന്

1. ആനന്ദി ഗോപാല്‍ (സമീര്‍, വിദ്വാന്‍സ്, മറാത്തി)

2. അക്‌സണ്‍ നിക്കോളസ് (ഖര്‍കോംഗോര്‍, ഹിന്ദി ഇംഗ്ലീഷ്)

3. മയി ഖട്ട്: ക്രൈം നമ്ബര്‍ 103/2005 (ആനന്ദ് മഹാദേവന്‍)

4. ഹെല്ലാറോ (അഭിഷേക് ഷാ, ഗുജറാത്തി)

5. മാര്‍ക്കറ്റ് (പ്രദീപ് കുര്‍ബാ, ഖാസി)

6. ദി ഫ്യൂണെറല്‍ (സീമ പഹ്വ, ഹിന്ദി)

7. വിത്തൗട്ട് സ്ട്രീംഗ്‌സ് (അതനുഘോഷ്, ബംഗാളി)

shortlink

Related Articles

Post Your Comments


Back to top button