CinemaGeneralKollywoodLatest NewsNEWS

മലയാളികൾക്ക് അഭിമാനമായി ഈ തമിഴ് മമ്മൂട്ടി ചിത്രം ; കൊറിയന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് പേരന്‍പും

നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലാണ് ചിത്രം ശ്രദ്ധിക്കപ്പെട്ടത്.

മമ്മൂട്ടി നായകനായി ഇക്കൊല്ലം പുറത്തിറങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ സിനിമയായിരുന്നു പേരന്‍പ്‌.  ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടി തമിഴിലേക്ക് തിരിച്ചെത്തിയ ചിത്രം കൂടിയാണിത്. ദേശീയ അവാര്‍ഡ് ജേതാവ് റാം ആണ് ചിത്രം സംവിധാനം ചെയ്തിരുന്നത്. മമ്മൂക്കയ്‌ക്കൊപ്പം മകളായി അഭിനയിച്ച സാധനയുടെ പ്രകടനത്തിനും മികച്ച പ്രേക്ഷക പ്രശംസ നേടിയിരുന്നു .

നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലാണ് ചിത്രം ശ്രദ്ധിക്കപ്പെട്ടത്. ഇപ്പോഴിതാ കൊറിയയില്‍ നടക്കുന്ന ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലിലേക്കും ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. എംബസി ഓഫ് ഇന്ത്യ, ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ സിയോള്‍-ബുസാന്‍, കൊറിയന്‍ ഫിലിം ആര്‍ച്ചീവ് തുടങ്ങിയവ ചേര്‍ന്നാണ് ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button