BollywoodCinemaGeneralLatest NewsNEWS

കൊമേഴ്യല്‍ സിനിമകളുടെ യാഥാര്‍ത്ഥ്യം അംഗീകരിക്കുന്നില്ല, അത്തരം സിനിമകളോട് എനിക്ക് അടുപ്പവുമില്ല, മനസ്സ് തുറന്ന്- നസറുദ്ദീന്‍ ഷാ

പോപ്പുലറാകാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു

കൊമേഴ്യല്‍ സിനിമകളില്‍ നിന്നും വിട്ട് നിൽക്കുന്നതിന്റയെ കാരണം വെളിപ്പെടുത്തി ബോളിവുഡ് താരം നസറുദ്ദീന്‍ ഷാ. കൊമേഴ്യല്‍ സിനിമകള്‍ക്കായി താന്‍ ശ്രമിച്ചിട്ടില്ലെന്നും അത്തരം സിനിമകളില്‍ താന്‍ മികച്ചതായി തോന്നിയിട്ടില്ലെന്നുമാണ് താരം പറയുന്നത്. ഒരു അഭിമുഖത്തിനിടെയാണ് നസറുദ്ദീന്‍ ഷാ ഈ കാര്യങ്ങൾ വ്യക്തമാക്കിരിക്കുന്നത്.

”കൊമേഴ്യല്‍ സിനിമകള്‍ മികച്ചതായി തോന്നിയിട്ടില്ല. അത്തരം സിനിമകളുടെ യാഥാര്‍ത്ഥ്യം നിങ്ങള്‍ അംഗീകരിക്കുന്നുണ്ടാകാം, എന്നാല്‍ ഞാന്‍ ഇല്ല. ‘ത്രിദേവ്’ ഒഴികെ ഞാന്‍ അഭിനയിച്ച മറ്റേതെങ്കിലും സിനിമ വിജയിച്ചതായി കരുതുന്നില്ല. എങ്കിലും മികച്ച കൊമേഴ്യല്‍ സിനിമകളില്‍ എന്നെ പരിഗണിക്കാത്തത് അലട്ടിയിരുന്നു.”

”പോപ്പുലറാകാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. ഏതൊരു അഭിനേതാവും പോപ്പുലറാകാന്‍ ആഗ്രഹിക്കും. ഏതെങ്കിലും താരം അത് നിഷേധിക്കുകയാണെങ്കില്‍ അയാള്‍ നുണ പറയുകയാണ്. ഞാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു നസറുദ്ദീന്‍ ഷാ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button