CinemaGeneralLatest NewsMollywoodNEWS

ലൂസിഫര്‍ തെലുങ്കില്‍ സംവിധാനം ചെയ്യുന്നത് പൃഥ്വിരാജല്ല ; ചിരഞ്ജീവി നായകനാകുന്ന ചിത്രമൊരുക്കാന്‍ ഈ സംവിധായകന്‍

പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലറായി പുറത്തിറങ്ങിയ ചിത്രം 200 കോടി ക്ലബിലാണ് എത്തിയത്

മലയാള സിനിമയുടെ ബോക്‌സോഫീസ് കളക്ഷനിൽ ചരിത്രം സൃഷ്ടിച്ച സിനിമകളിലൊന്നായിരുന്നു.  ‘ലൂസിഫർ’. പൃഥ്വിരാജ് സുകുമാരന്റെ ആദ്യ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രത്തിൽ മോഹന്‍ലാലായിരുന്നു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലറായി പുറത്തിറങ്ങിയ ചിത്രം 200 കോടി ക്ലബിലാണ് എത്തിയത്. ചിത്രത്തിലെ സ്റ്റീഫന്‍ നെടുമ്പളളി എന്ന കഥാപാത്രം മോഹന്‍ലാലിന്റെ കരിയറിലും വലിയ വഴിത്തിരിവായി മാറിയിരുന്നു.

മലയാളത്തില്‍ ചരിത്ര വിജയമായ മാറിയ സിനിമ തെലുങ്കില്‍ റീമേക്ക് ചെയ്യപ്പെടുന്നുവെന്ന വാര്‍ത്ത അടുത്തിടെ പുറത്തുവന്നിരുന്നു. ചിരഞ്ജീവിയാണ് ലൂസിഫറിന്റയെ തെലുങ്ക് റീമേക്ക് റൈറ്റ്‌സ് സ്വന്തമാക്കിയത്. ചിരഞ്ജീവിയുടെ ബ്രഹ്മാണ്ഡ ചിത്രം സൈര നരസിംഹ റെഡ്ഡിയുടെ കേരള ലോഞ്ചിനിടെയാണ് പൃഥ്വിരാജ് ഇക്കാര്യം പറഞ്ഞത്.

ചിരഞ്ജീവിയും ലൂസിഫര്‍ തെലുങ്ക് റീമേക്കിനെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. ലൂസിഫര്‍ തനിക്ക് ഏറെ ഇഷ്ടപ്പെട്ട സിനിമയാണെന്നും തെലുങ്ക് പതിപ്പില്‍ അഭിനയിക്കാന്‍ പൃഥ്വിരാജിനെ വിളിച്ചിരുന്നുവെന്നും മെഗാസ്റ്റാര്‍ പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments


Back to top button