GeneralTV Shows

പരസ്പരം മനസ്സ് തുറന്ന് സംസാരിച്ച്, ഒരുമിച്ച് ജീവിക്കാം എന്നു തീരുമാനിക്കുകയായിരുന്നു; നടി അനിതയുമായുള്ള ജീവിതത്തെക്കുറിച്ച് നടന്‍ മധു മേനോൻ

2006 ൽ ആയിരുന്നു അനിതയുമായുള്ള വിവാഹം

നീണ്ട പതിനാലു വര്‍ഷത്തെ ഇടവേളയ്ക്ക് വീണ്ടും അഭിനയ ജീവിതത്തിലേയ്ക്ക് തിരിച്ചെത്തുകയാണ് നടന്‍ മധു മേനോൻ. 2002 മുതൽ 2016 വരെ 14 വർഷമാണ് സിനിമയിൽ നിന്നും മധു മാറി നിന്നത്. അമ്മ കാർത്തികയ്ക്ക് അസുഖം വന്നു കിടപ്പിലായപ്പോൾ പരിചരിക്കാൻ വേണ്ടിയാണ് താന്‍ ബ്രേക്ക് എടുത്തതെന്നു താരം പറയുന്നു. 2004 ജൂണിൽ അമ്മ മരിച്ചു. പിന്നീട് നൃത്തത്തിലും മ്യൂസിക് ആൽബങ്ങളിലും മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച താരം 2016 ൽ, ‘തിലോത്തമ’ എന്ന സിനിമയിലൂടെ തിരിച്ചു വരവ് നടത്തി. നടി അനിതയാണ് മധുവിന്റെ ഭാര്യ. വിവാഹ ജീവിതത്തെക്കുറിച്ച് താരം തുറന്നു പറയുന്നു.

”2006 ൽ ആയിരുന്നു അനിതയുമായുള്ള വിവാഹം. പ്രണയം എന്നു പറയാന്‍ പറ്റില്ല. പരസ്പരം മനസ്സ് തുറന്ന് സംസാരിച്ച്, ഒരുമിച്ച് ജീവിക്കാം എന്നു തീരുമാനിക്കുകയായിരുന്നു. ഞങ്ങൾക്ക് ഒരു മോൾ. തനിമ എന്നാണ് പേര്. മോൾ ജനിച്ച ശേഷം അനിതയും ഞാനും കൂടി കുഞ്ഞിന്റെ അടുത്തു നിന്നു മാറി നിൽക്കാവുന്ന ഒരു സാഹചര്യമായിരുന്നില്ല. അതും ബ്രേക്ക് നീളാൻ കാരണമായി. മോൾ ഏഴാം ക്ലാസിൽ പഠിക്കുന്നു. അനിത ഇപ്പോൾ മലയാളത്തിൽ ‘സ്ത്രീപഥം’ എന്ന സീരിയൽ ചെയ്യുന്നു. തമിഴിൽ ചെയ്ത സീരിയലും ഹിറ്റായിരുന്നു.” മധു പങ്കുവച്ചു

Tags

Post Your Comments


Back to top button
Close
Close