BollywoodCinemaGeneralLatest NewsNEWS

രാംലീലയുടെ സെറ്റില്‍ ദീപികയെ തന്നെ നോക്കിയിരിക്കുന്ന രണ്‍വീര്‍ ; ഇപ്പോഴും സ്വഭാവത്തിന് ഒരു മാറ്റവുമില്ലെന്ന് നടി

ഇരുവരും ഒന്നിച്ച ആദ്യ ചിത്രമാണ് രാംലീല

ബോളിവുഡിലെ താരജോഡികളാണ് രൺവീർ സിങ്ങും ദീപികാ പദുകോണും. വിവാഹ ശേഷവും സിനിമ രംഗത്ത് സജീവമാണ് ഇരുവരും. ഒപ്പം സോഷ്യൽ മീഡിയിയിലുടെ തങ്ങളുടെ ചിത്രങ്ങളും വീഡിയോസുമെല്ലാം ആരാധകർക്കായി പങ്കുവെയ്ക്കാറുമുണ്ട്. ഇപ്പോഴിതാ രണ്‍വീര്‍ സിങ് പങ്കുവെച്ചൊരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. ഇരുവരും ഒന്നിച്ച ആദ്യ ചിത്രമായ
രാംലീലയുടെ സെറ്റില്‍ നിന്നുള്ള ഒരു പഴയ ചിത്രമാണ് രണ്‍വീര്‍ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്‌തത്‌.

 

 

View this post on Instagram

 

No caption needed ? @deepikapadukone #RamLeela

A post shared by Ranveer Singh (@ranveersingh) on

ചിത്രത്തിൽ ദീപിക എങ്ങോട്ടോ നോക്കിയിരുന്നപ്പോള്‍ കാമുകിയെ തന്നെ നോക്കിയിരിക്കുകയാണ് രണ്‍വീര്‍. ക്യാപ്ഷന്‍ ആവശ്യമില്ല എന്ന് പ്രത്യേകം പറഞ്ഞുകൊണ്ടാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്. രണ്‍വീറിന്റെ ചിത്രം വന്നതിന് പിന്നാലെ കമന്റുമായി ദീപികയും ഇന്‍സ്റ്റഗ്രാമില്‍ എത്തിയിരുന്നു.

ഏഴ് വര്‍ഷങ്ങള്‍, ഇപ്പോഴും ഒന്നും മാറിയിട്ടില്ല എന്നായിരുന്നു ദീപികയുടെ കമന്റ്. പിന്നാലെ പരിനീതി ചോപ്ര, ആയുഷ്മാന്‍ ഖുറാന, ജാക്വിലിന്‍ ഫെര്‍ണാണ്ടസ് തുടങ്ങിയവരും രണ്‍വീറിന്റെ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button