BollywoodCinemaGeneralLatest NewsNEWS

താരങ്ങൾ പരസ്യമായി പ്രതികരിക്കാത്തതിന് കാരണം നിലനിൽപ്പിലുള്ള ആശങ്ക; സ്വന്തം അനുഭവം തുറന്ന് പറഞ്ഞ് ബോളിവുഡ് താരം – സ്വര ഭാസ്‌കര്‍

സാമൂഹ്യ- രാഷ്ട്രീയ വിഷയങ്ങളില്‍ തന്റെ അഭിപ്രായം തുറന്ന് പറയുന്നതില്‍ മടികാണിക്കാത്ത താരമാണ് സ്വര ഭാസ്‌കര്‍

രാജ്യത്ത് നടക്കുന്ന സംഭവങ്ങളെ കുറിച് താരങ്ങളുടെ അഭിപ്രായം തുറന്നു പറയുന്നതില്‍ നിന്നും അവരെ തടയുന്ന സാഹചര്യം ജനങ്ങള്‍ മനസിലാക്കണമെന്ന് ബോളിവുഡ് നടി സ്വര ഭാസ്‌കര്‍. രാജ്യത്ത് നടക്കുന്ന പല സംഭവങ്ങളെ കുറിച്ചും പരസ്യമായി പ്രതികരിക്കാത്തതിനു പിന്നില്‍ നിലനില്‍പ്പിനെ കുറിച്ചുള്ള ആശങ്കയാണെന്നും സ്വര പറയുന്നു.

നടിയുടെ പുതിയ ചിത്രമായ ഷീര്‍ ക്വോര്‍മയുടെ പോസ്റ്റ് ലോഞ്ചിനിടെയായിരുന്നു താരത്തിന്റെ പ്രതികരണം. സാമൂഹ്യ- രാഷ്ട്രീയ വിഷയങ്ങളില്‍ തന്റെ അഭിപ്രായം തുറന്ന് പറയുന്നതില്‍ മടികാണിക്കാത്ത താരമാണ് സ്വര ഭാസ്‌കര്‍. എന്നാൽ എല്ലവർക്കും ഇത് സാധിക്കുന്നില്ലയെന്നും, ഇതിന് തെളിവായി തനിക്കുണ്ടായ ഒരു അനുഭവത്തെക്കുറിച്ചും സ്വര ഭാസ്‌കര്‍ പറയുന്നു.

ഈ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കനയ്യ കുമാര്‍, അതിഷി മര്‍ലേന എന്നിവരുടെ പ്രചാരണത്തിനായി ഇറങ്ങിയ ദിവസം നാല് ബ്രാന്‍ഡുകകളാണ് തനിക്ക് നഷ്ടമായത്. മൂന്നു പരിപാടികള്‍ കാന്‍സല്‍ ചെയ്യുകയും ചെയ്തു. സമൂഹമെന്ന നിലയില്‍ നമ്മള്‍ സ്വയം ചിലത് ചോദിക്കണം. താരങ്ങളെന്ന നിലയില്‍ വിമര്‍ശനങ്ങളുണ്ടാകാം. നമ്മുടെ അഭിപ്രായങ്ങൾ തുറന്ന് പറയണം. ഉത്തരവാദിത്തതോടെ നിലപാടെടുക്കണം സ്വര ഭാസ്‌കര്‍ പറയുന്നു.

Tags

Post Your Comments


Back to top button
Close
Close