CinemaGeneralLatest NewsMollywoodNEWS

40 രാത്രികള്‍ 3000 പടയാളികള്‍, സിനിമയുടെ ചെലവിനെ കുറിച്ച് തുറന്ന് പറഞ്ഞ് സംവിധായകന്‍ – പത്മകുമാര്‍

സിനിമ രാത്രിയില്‍ ചിത്രീകരിക്കണമെങ്കില്‍ രാവിലെ മുതല്‍ പടയാളികള്‍ക്ക് മേക്കപ്പ് തുടങ്ങുമായിരുന്നെന്നും അദ്ദേഹം വിശദീകരിക്കുന്നു

മമ്മൂട്ടി കേന്ദ്രകഥാപാത്രമായി എത്തുന്ന ബിഗ് ബജറ്റ് ചിത്രമാണ് മാമാങ്കം. എം. പത്മകുമാറിന്റയെ സംവിധാനത്തിൽ എത്തുന്ന ചിത്രം മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലും തീയറ്ററുകളിലെത്തുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ പിന്നണിയില്‍ വേണ്ടിവന്ന അധ്വാനത്തെ കുറിച്ചും  ആകെ ഉണ്ടായ ചെലവിനെ കുറിച്ചും പറയുകയാണ് അദ്ദേഹം. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് പത്മകുമാര്‍ ഈ കാര്യത്തെ കുറിച്ച് പറയുന്നത്.

ചിത്രത്തിൽ രണ്ട് കാലഘട്ടങ്ങളിലെ മാമാങ്കങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ട്. കൊച്ചി മരടില്‍ മാമാങ്ക വേദിയുടെ ഒരു സെറ്റ് ഇട്ടായിരുന്നു ചിത്രീകരണം. മാമാങ്കം 40 രാത്രികള്‍ കൊണ്ടാണ് ചിത്രീകരിച്ചത്. കൂടുതല്‍ ദൃശ്യമികവിന് വേണ്ടി രാത്രിയിലാണ് മുഴുവന്‍ രംഗങ്ങളും എടുത്തത്. ആ 40 രാത്രികള്‍ വലിയ വെല്ലുവിളിയായിരുന്നു. 3000 പടയാളികളാണ് ഈ രംഗങ്ങളില്‍ അഭിനയിച്ചത്. വി.എഫ്.എക്‌സ് സാങ്കേതിക വിദ്യയിലൂടെ ഇത് 30,000 ആയിമാറുമെന്നും പത്മകുമാര്‍ പറയുന്നു.

സിനിമ രാത്രിയില്‍ ചിത്രീകരിക്കണമെങ്കില്‍ രാവിലെ മുതല്‍ പടയാളികള്‍ക്ക് മേക്കപ്പ് തുടങ്ങുമായിരുന്നെന്നും അദ്ദേഹം വിശദീകരിക്കുന്നു. ‘ 10 മേക്കപ്പ്മാന്‍ ചേര്‍ന്നാണ് 3000 പേരെ ഒരുക്കിയത്. രാത്രി 7ന് തുടങ്ങുന്ന ചിത്രീകരണം വെളുപ്പിന് 5 മണിക്കാണ് അവസാനിച്ചിരുന്നത്.’ ചിത്രം റിലീസ് ചെയ്യുമ്പോള്‍ 50 കോടിയോളം രൂപ ചെലവ് വരുമെന്നും പത്മകുമാര്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button