CinemaGeneralLatest NewsMollywoodNEWS

മധ്യപ്രദേശ് സർക്കാരിന്റെ കിഷോർ കുമാർ അവാർഡ് സംവിധായകൻ പ്രിയദര്‍ശന്

ഗായകൻ കിഷോർ കുമാറിന്റെ ഓർമ്മക്കായിട്ടാണ് ഈ അവാർഡ് മദ്ധ്യപ്രദേശ് സർക്കാർ ഏർപ്പെടുത്തിരിക്കുന്നത്

ഈ വർഷത്തെ കിഷോര്‍ കുമാര്‍ അവാര്‍ഡ് സംവിധായകൻ പ്രിയദര്‍ശന് ലഭിച്ചു. രാജ്യത്തെ മികച്ച സിനിമാ പ്രതിഭകൾക്ക് മദ്ധ്യപ്രദേശ് സർക്കാർ നൽകുന്ന അംഗീകാരമാണ് കിഷോർ കുമാർ അവാർഡ്.  രണ്ട് ലക്ഷം രൂപയും പ്രശസ്‍തിപത്രവും ഉള്‍പ്പെടുന്നതാണ് അവാര്‍ഡ്.

ഗായകൻ കിഷോർ കുമാറിന്റെ ഓർമ്മക്കായിട്ടാണ് ഈ അവാർഡ് മദ്ധ്യപ്രദേശ് സർക്കാർ ഏർപ്പെടുത്തിരിക്കുന്നത്. മധ്യപ്രദേശ് സർക്കാരിന്റെ സാംസ്‌കാരിക വകുപ്പാണ് ഈ അവാർഡ് നൽകുന്നത്. 1997 മുതൽ ഇന്ത്യൻ സിനിമക്ക് മികച്ച സംഭാവനകൾ നൽകിയവരെ ഈ അവാർഡിലൂടെ ആദരിക്കുന്നുണ്ട്.

കിഷോര്‍ കുമാറിനെ ഒരിക്കലെങ്കിലും കാണണമെന്ന് താൻ ആഗ്രഹിച്ചിരുന്നുവെന്നും അദ്ദേഹത്തിന്റെ ജന്മസ്ഥലത്ത് വച്ച് ലഭിച്ച പുരസ്‍കാരം വലിയ ബഹുമതിയാണെന്നും പ്രിയദര്‍ശൻ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button