GeneralLatest NewsNEWS

ഈ നിമിഷം ധന്യമാണ് സുന്ദരമാണ്: അപൂര്‍വ്വ സുന്ദര ചിത്രം പങ്കുവെച്ച് ഗോപിനാഥ് മുതുകാട്

നടന്‍ മധുവിന്റെയും  സംവിധായകന്‍ കമലിന്റെയും പഴകാല നടി വിധുബാലയുടെയും ചിത്രം   പങ്കുവെച്ചു  കൊണ്ടായിരുന്നു  ഗോപിനാഥ് മുതുകാട് തന്‍റെ സന്തോഷം പ്രകടിപ്പിച്ചത്

സമൂഹ മാധ്യമങ്ങളില്‍ തന്റെതായ നിലപാടുകള്‍ വ്യക്തതയോടെ പറയുന്നു മജീഷ്യന്‍ ഗോപിനാഥ് മുതുകാട് ഇത്തവണ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത് കലാ നായകന്മാര്‍ക്കൊപ്പം ചേര്‍ന്നുള്ള ഒരു ചിത്രമാണ്. ഈ നിമിഷം ധന്യമാണ് സുന്ദരമാണ് എന്ന മുഖവുരയോടെയാണ്‌ ഗോപിനാഥ്  മുതുകാടിന്റെ പോസ്റ്റ്‌. നടന്‍ മധുവിന്റെയും  സംവിധായകന്‍ കമലിന്റെയും പഴകാല നടി വിധുബാലയുടെയും ചിത്രം   പങ്കുവെച്ചു  കൊണ്ടായിരുന്നു  ഗോപിനാഥ് മുതുകാട് തന്‍റെ സന്തോഷം പ്രകടിപ്പിച്ചത്.

ഈ നിമിഷം ധന്യമാണ്….സുന്ദരമാണ്… ക്യാമറയ്ക്കു മുന്നിലുളളത് സിനിമയുടെ കുലപതി മധു സാറും ഒരു കാലത്തെ മികച്ച അഭിനേത്രി വിധുബാല ചേച്ചിയും അഭ്രപാളിയിലത്ഭുതം സൃഷ്ടിക്കുന്ന കമല് സാറും പിന്നെ ശരീരം തളര്ന്നിട്ടും മനസ്സു തളരാത്ത നന്ദിത മോളും…
ഗോപിനാഥ് മുതുകാട് ഇവര്‍ക്കൊപ്പമുള്ള  ചിത്രം പങ്കുവെച്ചു കൊണ്ട് ഫേസ്ബുക്കില്‍ കുറിച്ചു.

shortlink

Post Your Comments


Back to top button