CinemaGeneralLatest NewsNEWS

പ്രശസ്‌ത പോപ് താരം ആത്മഹത്യ ചെയ്‍ത നിലയില്‍

2005ല്‍ ബാലതാരമായിട്ടായിരുന്നു സള്ളി കലാരംഗത്തേക്ക് എത്തിയത്.

പ്രശസ്‌ത പോപ് താരവും നടിയുമായ സള്ളിയെ മരിച്ച നിലയിൽ കണ്ടെത്തി. ദക്ഷിണ കൊറിയയിലെ സിയോളിലുള്ള വസതിയിലാണ് താരത്തെ മരിച്ച നിലയിൽ കണ്ടത്. സള്ളിയുടെ മാനേജരാണ് മൃതദേഹം ആദ്യം കണ്ടത്ത്. തുർന്ന് ഇയാൾ പോലീസിൽ വിവരം അറിയ്ക്കുകയായിരുന്നു.

25- കാരിയായ സള്ളിയുടെ യഥാർത്ഥ പേര് ചോയി ജിൻ റി എന്നാണ് . ഇവർ കടുത്ത വിഷാദ രോഗത്തിന് അടിമയായിരുന്നു എന്നും മാനേജര്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട്. സംഭവത്തിൽ ആത്മഹത്യക്കുള്ള സാധ്യതകള്‍ പൊലീസ് പരിശോധിച്ച്‌ വരികയാണ്. ഇപ്പോൾ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ഏതെങ്കിലും വിധത്തിലുള്ള അസ്വാഭാവികതയോ ആത്മഹത്യ കുറിപ്പോ കണ്ടെത്തിയിട്ടില്ല.

2005ല്‍ ബാലതാരമായിട്ടായിരുന്നു സള്ളി കലാരംഗത്തേക്ക് എത്തിയത്. പിന്നീട് കെ- പോപ് ബാൻഡില്‍ ചേര്‍ന്നതോടെയാണ് താരം പ്രശസ്‍തയാകുന്നത്. 2017ല്‍ റിയല്‍ ആൻഡ് പൈററ്റ്സ് എന്ന സിനിമയില്‍ നായിക കഥപാത്രമായും സള്ളി അഭിനയിച്ചിട്ടുണ്ട്.

shortlink

Post Your Comments


Back to top button