CinemaGeneralLatest NewsMollywoodNEWS

ആരാധകരെ അത്ഭുതപ്പെടുത്തി മറ്റൊരു പൃഥ്വിരാജ് സിനിമയുടെ പ്രഖ്യാപനം!

എരിയുന്ന സിഗരറ്റിന് താഴെ 'ആറു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വരുന്നു' എന്ന ടാഗ് ലൈനോടെയാണ് പൃഥ്വിരാജ് തന്റെ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയിരിക്കുന്നത്!

തന്റെ ഫേസ്ബുക്കില്‍ പുതിയ സിനിമയുടെ സസ്പന്‍സ് ഒളിപ്പിച്ച് സൂപ്പര്‍ താരം പൃഥ്വിരാജ്. .കയ്യില്‍ പിടിച്ചിരിക്കുന്ന എരിയുന്ന സിഗരറ്റിന് താഴെ ‘ആറു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വരുന്നു’ എന്ന ടാഗ് ലൈനോടെയാണ് പൃഥ്വിരാജ് തന്റെ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഷാജി കൈലാസ് 2013-നു ശേഷം മലയാളത്തില്‍ ഒരു സിനിമ ചെയ്തിട്ടില്ല. ഷാജി കൈലാസും പൃഥ്വിരാജും ഒന്നിക്കുന്ന സിനിമയാണ് ഇതെന്നാണ് ആരാധകരുടെ കണ്ടെത്തല്‍,’ആറു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വരുന്നു’ എന്ന ഡയലോഗ് നരസിംഹത്തിലെ ഇന്ദുചൂടന്‍ പറയുന്നത് കൊണ്ട് പുതിയ പൃഥ്വിരാജ് ചിത്രം ഷാജി കൈലാസിന്റെ പുതിയ ചിത്രം തന്നെയാണെന്ന് പ്രേക്ഷകര്‍ അടിവരയിടുന്നു. എന്നാല്‍ മമ്മൂട്ടിയോ-മോഹന്‍ലാലോ നായകനാകുന്ന ഷാജി കൈലാസ് ചിത്രത്തിന്റെ പ്രഖ്യാപനമാണ് ഇതെന്നും പൃഥ്വിരാജ് നിര്‍മ്മാതാവിന്റെ റോള്‍ ആണ് അണിയുന്നതെന്ന് മറ്റു ചിലരും പോസ്റ്റിനു കീഴില്‍ കമന്റായി പങ്കുവയ്ക്കുന്നു.

‘മെമ്മറീസ്’ എന്ന ചിത്രത്തിലെ സാം അലക്സിന്റെ തിരിച്ചു വരവിനെയാണ് ഇത് സൂചിപ്പിക്കുന്നതെന്നും ആരാധകര്‍ പറയുന്നു. പൃഥ്വിരാജിന്റെ ഹിറ്റ് ഇമോഷണല്‍ ത്രില്ലറായ ‘സെവന്ത് ഡേ’യുടെ പ്രഖ്യാപനമാണിതെന്നും മറ്റു ചില ആരാധകരും കണ്ടെത്തുന്നു.ഏതായാലും സസ്പന്‍സിന് വിരാമമിട്ടു കൊണ്ട് നാളെ പത്ത് മണിയോടെ പൃഥ്വിരാജ് ചിത്രത്തിന്റെ രഹസ്യം പരസ്യമാകും.  സച്ചി രചനയും സംവിധാനവും ചെയ്യുന്ന ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിലാണ് പൃഥ്വിരാജ് ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button