BollywoodCinemaGeneralLatest NewsNEWS

ദൈവമയച്ച മാലാഖക്കുഞ്ഞ്, നിഷയുടെ പിറന്നാളാഘോഷിച്ച് സണ്ണി ലിയോൺ

2017- ലാണ് ഇവർ കുഞ്ഞിന് ദത്തെടുത്തത്

മകൾ നിഷയുടെ 4 പിറന്നാൾ ആഘോഷിച്ച് ബോളിവുഡ് താരം സണ്ണി ലിയോൺ. മഹരാഷ്ട്രയിലെ ലാത്തൂരിലെ ഒരു അനാഥാലയത്തിൽ നിന്നുമാണ് നിഷയെ സണ്ണിയും ഭർത്താവ് ഡാനിയേല്‍ വെബ്ബറും ചേർന്ന് ദത്തെടുത്തത്. 2017- ലാണ് ഇവർ കുഞ്ഞിന് ദത്തെടുത്തത്. അന്ന് നിഷയ്ക്ക് 21 മാസമായിരുന്നു പ്രായം.

ലോകത്തിലെ ഏറ്റവും സുന്ദരിയായ എന്‍റെ കുഞ്ഞ് മാലാഖയ്ക്ക് പിറന്നാളാശംസകള്‍. നീയാണ് ഞങ്ങളുടെ പ്രകാശം.ദൈവം അയച്ച മാലാഖ. മകളുടെ പിറന്നാളാഘോഷത്തിന്‍റെ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് സണ്ണി ലിയോൺ കുറിച്ചു. നിഷയെ കൂടാതെ മറ്റ് രണ്ട് കുട്ടികൾ കൂടി ഇവർക്കുണ്ട്. അഷറും നോവ എന്നാണ് ഇവരുടെ പേര്. ഐ.വി.എഫ് മാര്‍ഗത്തിലൂടെയാണ് സണ്ണിക്ക് ഇവർ ജനിച്ചത്. എന്നാൽ നിഷ വന്ന ശേഷമാണ് തങ്ങളുടെ ജീവിതം മാറിമറിഞ്ഞതെന്നും ജീവിതത്തിന്‌ അര്‍ഥം കൈവന്നതെന്നും സണ്ണിയും ഡാനിയലും പലപ്പോഴും വ്യക്തമാക്കിയിരുന്നു.

 

 

View this post on Instagram

 

Happy birthday to my little angel Nisha Kaur Weber! You are the light in our day and are an angel from God! Happy birthday baby girl!!

A post shared by Sunny Leone (@sunnyleone) on

shortlink

Related Articles

Post Your Comments


Back to top button