CinemaGeneralLatest NewsMollywoodNEWS

‘ഞാനെത്തേണ്ടിടത്ത് എത്തും’ ഏഴ് വര്‍ഷം മുന്‍പ് ടൊവിനോ പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു

ഇന്ന് മലയാള സിനിമയുടെ ഭാവി വാഗ്ദാനമായ യുവതരമാണ് ടോവിനോ തോമസ്

സിനിമ മേഖലയുമായി യാതൊരും ബന്ധവും ഇല്ലാതെയാണ് നടൻ ടോവിനോ തോമസ് എത്തുന്നത്. സിനിയ്ക്ക് വേണ്ടി ഉണ്ടായിരുന്ന നല്ല ജോലി പോലും താരം ഉപേക്ഷിച്ചിരുന്നു. അത്തരമൊരു സാഹസത്തിന് മുതിരണോ എന്ന് പലരും അന്ന് ചോദിച്ചിരുന്നതായി ടോവിനോ അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു. എന്നാൽ ഇന്ന് മലയാള സിനിമയുടെ ഭാവി വാഗ്ദാനമായ യുവതരമായി ടോവിനോ തോമസ് മാറിക്കഴിഞ്ഞു. ഒപ്പം താരം സിനിമയിൽ എത്തിയിട്ട് ഏഴ് വര്‍ഷം പൂര്‍ത്തിയാക്കിരിക്കുകയാണ്.

ഇപ്പോഴിതാ അത്ര വലിയ നടനൊന്നും ആവാതിരുന്ന കാലത്ത് താരം തന്റയെ ഫേസ്ബുക്ക് പേജിൽ  ‘ഞാന്‍ എത്തേണ്ടിടത്ത് എത്തും’ എന്ന് കുറിച്ചിരുന്നു. എന്നാൽ എന്തായിരുന്നു അന്ന് അങ്ങനെ പറയാന്‍ കാരണം എന്ന് ചോദിച്ചപ്പോള്‍ ടൊവിനോയ്ക്ക് അതിന് കൃത്യമായ മറുപടി ഉണ്ടായിരുന്നില്ല.  അന്ന് അങ്ങനെ തോന്നിഎന്ന് മാത്രമാണ് താരം പറയുന്നത്.

shortlink

Related Articles

Post Your Comments


Back to top button