GeneralLatest NewsWorld Cinemas

23 വയസ്സ്, അഭിനയിച്ചത് 270 പോണ്‍ വീഡിയോകളില്‍; നീലച്ചിത്ര നായികയുടെ ആത്മഹത്യയ്ക്ക് പിന്നില്‍

ഗേ പോണ്‍ (പുരുഷന്മാര്‍ തമ്മിലുള്ള) ചിത്രത്തില്‍ അഭിനയിച്ച നടന്മാരുമായി താന്‍ അഭിനയിക്കില്ലെന്നായിരുന്നു അമെസിന്റെ ട്വീറ്റ്.

ആരാധകരെ ഏറെ നിരാശയിലാക്കിയ വാര്‍ത്തയായിരുന്നു നീലച്ചിത്ര രംഗത്ത് ഏറ്റവും അധികം ശ്രദ്ധനേടിയ യുവനടിമാരില്‍ ഒരാളായ ആഗസ്റ്റ്‌ അമെസിന്റെ ആത്മഹത്യ. 2018 ഡിസംബര്‍ 6 ആയിരുന്നു ആഗസ്റ്റ്‌ അമെസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാലിഫോര്‍ണിയയിലെ കാമരില്ലോയിലെ വസതിയില്‍അമെസ് തൂങ്ങിമരിക്കുകയായിരുന്നു.  പ്രമുഖ പോണ്‍ സിനിമാ സംവിധായകനായ കെവിന്‍ മൂറിയാണ് താരത്തിന്റെ ഭര്‍ത്താവ്.

താരത്തിന്റെ മരണത്തിനു പിന്നിലെ കാരണം എന്താണെന്ന് ഇനിയും വ്യക്തമല്ല. എന്നാല്‍ ഒരു ട്വീറ്റിന്റെ പേരില്‍ കടുത്ത സൈബര്‍ ആക്രമണം നേരിടേണ്ടി വന്ന അമെസ്, അതില്‍ മനംനൊന്ത് ജീവനോടുക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. . ഗേ പോണ്‍ (പുരുഷന്മാര്‍ തമ്മിലുള്ള) ചിത്രത്തില്‍ അഭിനയിച്ച നടന്മാരുമായി താന്‍ അഭിനയിക്കില്ലെന്നും പെണ്കുട്ടികളാരും അത് ആഗ്രഹിക്കില്ലെന്നുമായിരുന്നു അമെസിന്റെ ട്വീറ്റ്. ഇതേത്തുടര്‍ന്ന് കടുത്ത സൈബര്‍ ആക്രമണവും ട്രോളുകളും താരത്തിനെതിരെ ഉയര്‍ന്നിരുന്നു. കൂടാതെ അമെസ് ‘ഹോമോഫോബ്’ (സ്വവര്‍ഗരതിയോട് പേടിയുള്ളവര്‍) ആയി മുദ്രകുത്തപ്പെടുകയും ചെയ്തു.

എന്നാല്‍ താന്‍ ഹോമോഫോബിക് അല്ല എന്ന വിശദീകരണവുമായി താരം രംഗത്തെത്തി. ഇത്തരം പുരുഷന്മാരുമായി കൂടുതല്‍ പെണ്‍കുട്ടികളും ചിത്രീകരണം നടത്താന്‍ ആഗ്രഹിക്കില്ലെന്നും, അത് സുരക്ഷയെ കരുതിയാണെന്നും താരം ട്വീറ്റ് ചെയ്തു. ഈ വിഷയത്തില്‍ തുടര്‍ന്ന സൈബര്‍ ആക്രമണത്തില്‍ മനം നൊന്താണ് താരം ആത്മഹത്യ ചെയ്തത് എന്നാണു റിപ്പോര്‍ട്ട്.

1994 ആഗസ്റ്റ്‌ 23 ന് കാനഡയിലെ നോവ സ്കോട്ടിയയിലെ ഒരു സൈനിക കുടുംബത്തില്‍ ജനിച്ച അമെസിന്റെ യഥാര്‍ത്ഥ പേര്, മെഴ്സിഡസ് ഗ്രബോസ്കി എന്നാണ്. 2014 ലാണ് പോണ്‍ വ്യവസായ രംഗത്തേക്ക് താരം കടന്നുവരുന്നത് . ചുരുങ്ങിയ കാലയളവിനുള്ളില്‍ 270 ഓളം അശ്ലീല വീഡിയോകളില്‍ അഭിനയിച്ച അമെസിന് 2016 ല്‍ വിക്സന്‍ ഏഞ്ചല്‍ എ.വി.എന്‍ അവാര്‍ഡും 2015 ല്‍ നവാഗതയ്ക്കുള്ള പുരസ്കാരവും ലഭിച്ചിരുന്നു

shortlink

Related Articles

Post Your Comments


Back to top button