CinemaGeneralLatest NewsMollywoodNEWS

ഞാനെന്തിനാണ് ഈ സിനിമയില്‍ ? മരക്കാറില്‍ വരുന്നതിന് മുന്‍പ് പ്രണവ് ചോദിച്ച ചോദ്യങ്ങൾ വെളിപ്പെടുത്തി പ്രിയദര്‍ശൻ

ചിത്രത്തില്‍ നിന്നും ഒഴിഞ്ഞുമാറാനായി പരമാവധി ശ്രമങ്ങള്‍ പ്രണവ് നടത്തിയിരുന്നു.

ബാലതാരമായി അരങ്ങേറിയ താരമാണ് പ്രണവ് മോഹന്‍ലാല്‍. പിന്നീട് ജീത്തു ജോസഫ് സംവിധാനം ചെയ്‌ത ആദി എന്ന ചിത്രത്തിലൂടെയാണ് നായകനായി എത്തിയത്. ഇപ്പോഴിതാ മോഹന്‍ലാലും പ്രിയദര്‍ശനും വീണ്ടും ഒരുമിച്ചെത്തുന്ന ചിത്രമായ മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തില്‍ കുഞ്ഞാലി മരക്കാരുടെ ബാല്യകാല വേഷത്തില്‍ എത്തുന്നത് പ്രണവ് മോഹന്‍ലാലാണ്.

കല്യാണി പ്രിയദര്‍ശനാണ് ചിത്രത്തിൽ പ്രണവിന്റെ നായികയായി എത്തുന്നത്. ചിത്രത്തിൽ കുഞ്ഞുകുഞ്ഞാലിയാവാന്‍ ഇതിലും മികച്ചൊരാളെ തനിക്ക് കിട്ടില്ലെന്നായിരുന്നു പ്രിയദര്‍ശൻ പറഞ്ഞിരുന്നത്. ഈ സിനിമയിലേക്ക് എത്തുന്നതിന് മുൻപായി 2 ചോദ്യങ്ങളാണ് പ്രണവ് തന്നോട് ചോദിച്ചതെന്ന് പ്രിയദര്‍ശന്‍ പറയുന്നു.

ചിത്രത്തില്‍ നിന്നും ഒഴിഞ്ഞുമാറാനായി പരമാവധി ശ്രമങ്ങള്‍ പ്രണവ് നടത്തിയിരുന്നു. ഞാനെന്തിനാണ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നതെന്നായിരുന്നു ആദ്യ ചോദ്യം. കുഞ്ഞാലി മരക്കാരുടെ കുഞ്ഞ് കുഞ്ഞായി വേറെയാരെയും തനിക്ക് കിട്ടില്ലെന്നും ഈ സിനിമയില്‍ അഭിനയിച്ചേ പറ്റൂയെന്ന് പറയുകയായിരുന്നു താനെന്ന് പ്രിയദര്‍ശന്‍ വ്യക്തമാക്കിയിരുന്നു.

താന്‍ ഇടംകൈയ്യനാണെന്നും അച്ഛന്‍ വലംകൈയ്യനാണെന്നുമായിരുന്നു അടുത്തതായി പ്രണവ് പറഞ്ഞ കാര്യം. 40 വര്‍ഷമായി സിനിമയെടുത്ത് ആളെ പറ്റിച്ചയാളാണ് താന്‍, അതിനാല്‍ത്തന്നെ ഇടംകൈയ്യും വലംകൈയ്യുമൊക്കെ താന്‍ നോക്കിക്കോളാമെന്നായിരുന്നു പ്രിയദര്‍ശന്‍ പ്രണവിനോട് പറഞ്ഞത്. അങ്ങനെ നിവൃത്തിയില്ലാതെയാണ് അപ്പു ഈ സിനിമയില്‍ അഭിനയിച്ചത്. സിനിമയുടെ കുറച്ച് ഭാഗങ്ങള്‍ കണ്ടവര്‍ അപ്പുവിനെ കുറച്ച് കൂടി കാണണമായിരുന്നു എന്ന് പറഞ്ഞിരുന്നു. അത് തനിക്ക് ലഭിച്ച മികച്ച അംഗീകാരമാണെന്നും പ്രിയദര്‍ശന്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button