CinemaGeneralLatest NewsMollywoodNEWS

വിനയന്‍ ചിത്രത്തിനായി ഒരുമിച്ച് കൈകോര്‍ത്ത് മമ്മൂട്ടിയും മോഹന്‍ലാലും

കേരളപ്പിറവി ദിനത്തില്‍ തിയേറ്ററിലെത്തുന്ന ആകാശ ഗംഗ 2 വലിയ താരനിരയുമായി എത്തുന്ന ബിഗ്‌ ബജറ്റ് ചിത്രമാണ്‌

മലയാള സിനിമയില്‍ വിലക്ക് നേരിട്ടിരുന്ന സംവിധായകന്‍ വിനയന്റെ പുതിയ ചിത്രത്തിനായി മോഹന്‍ലാലും മമ്മൂട്ടിയും ഒരുമിച്ച് കൈകോര്‍ക്കുന്നു. ‘ആകാശ ഗംഗ 2’ എന്ന ചിത്രത്തിന്റെ ഒഫിഷ്യല്‍ ട്രെയിലര്‍ മമ്മൂട്ടിയും മോഹന്‍ലാലും അവരുടെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്യും. വെള്ളിയാഴ്ച വൈകിട്ട് ആറു മണിക്കാണ് ‘ആകാശ ഗംഗ 2’വിന്റെ ട്രെയിലര്‍ റിലീസ് ചെയ്യുന്നത്.

മോഹന്‍ലാലുമായി ചേര്‍ന്ന് അടുത്ത വര്‍ഷം ഒരു സിനിമ ചെയ്യാനിരിക്കുന്ന വിനയന്‍ മമ്മൂട്ടിയുമായി ചേര്‍ന്ന് രണ്ടു സിനിമകള്‍ ചെയ്തിട്ടുണ്ട്. ‘ദാദസാഹിബ്’, ‘രാക്ഷസ രാജാവ്’ എന്നീ മമ്മൂട്ടി ചിത്രങ്ങള്‍ സംവിധാനം ചെയ്തത് വിനയനായിരുന്നു.

കേരളപ്പിറവി ദിനത്തില്‍ തിയേറ്ററിലെത്തുന്ന ‘ആകാശ ഗംഗ 2’ വലിയ താരനിരയുമായി എത്തുന്ന ബിഗ്‌ ബജറ്റ് ചിത്രമാണ്‌ . 1999-ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രം ‘ആകാശ ഗംഗ’യുടെ സ്വീക്വലാണ് വിനയന്‍ ആകാശ ഗംഗ 2 എന്ന പേരില്‍ പറയുന്നത്. മലയാളത്തിലെ ഏറ്റവും മികച്ച ഹൊറര്‍ സിനിമ എന്ന നിലയില്‍ ‘ആകാശ ഗംഗ’ ഇന്നും പ്രേക്ഷകരുടെ പ്രിയചിത്രങ്ങളില്‍ ഒന്നാണ്.

വിനയന്റെ ഫേസ്ബുക്ക് പോസ്റ്റ്‌

“ആകാശഗംഗ॥” നവംബർ ഒന്നിന് തീയറ്ററുകളിൽ എത്തുകയാണ്. ഒഫീഷ്യൽ ട്രെയിലർ ഈ വരുന്ന വെള്ളിയാഴ്ച വൈകിട്ട് ആറുമണിക്ക് നമ്മുടെ പ്രിയൻകരരായ ശ്രീ മമ്മുട്ടിയും,ശ്രീ മോഹൻലാലും അവരുടെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്യും..എല്ലാ സുഹൃത്തുക്കളുടെയും സപ്പോർട്ടും അനുഗ്രഹവും പ്രതീക്ഷിക്കുന്നു..

shortlink

Related Articles

Post Your Comments


Back to top button