CinemaGeneralLatest NewsMollywoodNEWS

എന്‍റെ പ്രിയപ്പെട്ട അനിയന് പിറന്നാള്‍ ആശംസകള്‍: വെരി വെരി സ്പെഷ്യല്‍ ചിത്രം പങ്കുവെച്ച് പൂര്‍ണ്ണിമ

താനും പൃഥ്വിരാജും ഇന്ദ്രജിത്തും ചേര്‍ന്നുള്ള മനോഹരമായ ഒരു ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു പൂര്‍ണ്ണിമ തന്റെ പ്രിയപ്പെട്ട അനിയന് പിറന്നാള്‍ ആശംസ കൈമാറിയത്

പൃഥ്വിരാജിന്റെ ജന്മദിനം സോഷ്യല്‍ മീഡിയ ആഘോഷമാക്കിയപ്പോള്‍ താരത്തിന്റെ സഹ പ്രവര്‍ത്തകരും സൂപ്പര്‍ താരത്തിനു പിറന്നാള്‍ ആശംസകളുമായി രംഗത്തെത്തി. ഈ ആശംസകള്‍ക്കുപരിയായി പൃഥ്വിരാജിനു ലഭിച്ച ഏറ്റവും മനോഹരമായ ആശംസയായിരുന്നു പൂര്‍ണ്ണിമ ഇന്ദ്രജിത്ത് കൈമാറിയത്. താനും പൃഥ്വിരാജും ഇന്ദ്രജിത്തും ചേര്‍ന്നുള്ള മനോഹരമായ ഒരു ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു പൂര്‍ണ്ണിമ തന്റെ പ്രിയപ്പെട്ട അനിയന് പിറന്നാള്‍ ആശംസ കൈമാറിയത്. ‘ഹാപ്പി ബര്‍ത്ത് ഡേ സഹോദരാ’ എന്ന് കുറിച്ച് കൊണ്ടായിരുന്നു പൂര്‍ണിമ പൃഥ്വിരാജിനു പിറന്നാള്‍ ആശംസ കൈമാറിയത്.

എല്ലാ പിറന്നാള്‍ ദിനത്തിലും തന്റെ ഒരു സിനിമ പ്രഖ്യാപിക്കാറുള്ള പൃഥ്വിരാജ് ഈ വര്‍ഷത്തെ പിറന്നാള്‍ ദിനത്തിലും തന്‍റെ  പതിവ് തെറ്റിച്ചില്ല. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘കടുവ’ എന്ന ചിത്രത്തിന്റെ പ്രഖ്യാപനമാണ് പൃഥ്വിരാജ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. പിറന്നാള്‍ ദിനത്തിന്റെ തലേനാള്‍ പൃഥ്വിരാജ് സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്ക് ഒരു സൂചന നല്‍കിയിരുന്നു. നേരത്തെ ഷാജി കൈലാസ് രണ്‍ജി പണിക്കന്‍ ടീം ഇതേ ടൈറ്റിലില്‍ മോഹന്‍ലാലിനെ വെച്ചൊരു പ്രോജക്റ്റ് ആലോചിച്ചിരുന്നു. പൃഥ്വിരാജ് തന്നെ നായകനായ ‘ആദം ജോണ്‍’ സംവിധാനം ചെയ്ത ജിനു എബ്രഹാമാണ് കടുവയുടെ രചന നിര്‍വഹിക്കുന്നത്. പൃഥ്വിരാജും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button