CinemaGeneralHollywoodLatest NewsNEWS

ഇൻസ്റ്റഗ്രാമിലെ ആദ്യ സെൽഫിക്ക് ഒരു കോടി പതിനെട്ട് ലക്ഷം ലൈക്ക് ; ഗിന്നിസ്‌ റെക്കോർഡുമായി ഹോളിവുഡ് നടി

ലോകപ്രശസ്ത ടിവി സീരിസ് ആയ  ഫ്രണ്ട്സിലെ സഹതാരങ്ങൾ ഒരുമിച്ചുള്ള സെൽഫിയാണ് നടി ആദ്യം പോസ്റ്റ് ചെയ്തത്.

 

ഇൻസ്റ്റഗ്രാമിൽ ഗിന്നസ് റെക്കോർഡ് ഇട്ട് ഹോളിവുഡ് നടി ജെന്നിഫർ അനിസ്റ്റൺ. കഴിഞ്ഞ ദിവസമാണ് താരം തന്റയെ ഇൻസ്റ്റഗ്രാമിൽ ആദ്യ പോസ്റ്റ് പങ്കുവെയ്ക്കുന്നത്. ലോകപ്രശസ്ത ടിവി സീരിസ് ആയ  ഫ്രണ്ട്സിലെ സഹതാരങ്ങൾ ഒരുമിച്ചുള്ള സെൽഫിയാണ് നടി ആദ്യം പോസ്റ്റ് ചെയ്തത്. കോർട്ടീനി കോക്സ്, ലിസ കഡ്രൗ, മാറ്റ് ലെബ്ലാങ്ക്, മാത്യു പെറി, ഡേവിഡ് ഷ്വിമ്മെർ എന്നിവരായിരുന്നു ജെന്നിക്കൊപ്പം സെൽഫിയിൽ ഉണ്ടായിരുന്നത്.

ഞങ്ങൾ ഇപ്പോൾ ഇൻസ്റ്റഗ്രമിൽ ഫ്രണ്ട്സ്’ എന്നായിരുന്നു ചിത്രത്തിന് നൽകിയ അടിക്കുറിപ്പ്. നിമിഷം നേരം കൊണ്ടാണ് ചിത്രം സോഷ്യൽ മീഡിയയിൽ ഗിന്നസ് റെക്കോർഡ് സൃഷിട്ടിച്ചത്. ഒരു മണിക്കൂറുകൾ കൊണ്ട് ജെന്നിഫർ അനിസ്റ്റന്റെ ഫോളോവേർസിന്റെ എണ്ണം ഒരു ലക്ഷം ആണ് എത്തിരിക്കുന്നത്. അങ്ങനെ അഞ്ച് മണിക്കൂർ 16 മിനിറ്റിൽ അനിസ്റ്റനെ തേടിയെത്തിയത് പത്ത് ലക്ഷം ആരാധകർ. സെൽഫിക്ക് ഇതുവരെ ലഭിച്ച ലൈക്സ് ഒരുകോടി പതിനെട്ട് ലക്ഷം.

 

 

View this post on Instagram

 

And now we’re Instagram FRIENDS too. HI INSTAGRAM ??

A post shared by Jennifer Aniston (@jenniferaniston) on

ഏറ്റവും വേഗത്തിൽ പത്ത് ലക്ഷം ഫോളോവേർസിനെ സ്വന്തമാക്കിയ ആദ്യത്തെ താരമാണ് ജെന്നിഫർഅനിസ്റ്റർ. പ്രിൻസ് ഹാരിയും ഭാര്യ മെഗാനുമായിരുന്നു ഇതിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയത് അഞ്ച് മണിക്കൂർ 45 മിനിറ്റിലാണ് പത്ത് ലക്ഷം ആരാധകരെ ഇവർ നേടിയത്.

 

shortlink

Post Your Comments


Back to top button