CinemaGeneralLatest NewsMollywoodNEWS

‘സ്വയം മുന്നേറിയെത്തിയ കലാകാരനാണ് നീ’ തളരരുത് : ഷെയിൻ നിഗത്തിന് പിന്തുണയുമായി മേജർ രവി

നിര്‍മാതാവ് ജോബി ജോര്‍ജാണ് ഷെയിനെ നേരെ വധഭീഷണി മുഴക്കിരുന്നത്.

നിർമാതാവ് ജോബി ജോർജ് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ഷെയിൻ നിഗത്തിന് പിന്തുണയുമായി മേജർ രവി. തന്റയെ എല്ലാ പിന്തുണയും ഷെയിന്ണ്ടെന്നും വിഷമിക്കരുത്തെന്നും മേജർ രവി പറഞ്ഞു.  ഫേസ്ബുക്ക് പോസ്റ്റിലുടെയാണ് മേജർ രവി ഈ കാര്യം പറയുന്നത്.

അന്തരിച്ച നടൻ അബിയുടെ മകൻ ഷെയ്ൻ നിഗത്തിന്റെ വീഡിയോ കാണാൻ ഇടയായി. ആരാണ് ആ കുട്ടിയെ വേദനിപ്പിക്കുന്നവർ, അവർ ഒരു കാര്യം മനസ്സിലാക്കുക. സ്വന്തമായി വളരാൻ ശ്രമിക്കുന്ന കഠിനാധ്വാനിയായ നടനാണ് അദ്ദേഹം .. പിന്തുണയ്ക്കാൻ ആരുമില്ലാത്ത വരാനിരിക്കുന്ന കലാകാരന്മാരെ നിരുത്സാഹപ്പെടുത്തരുത്. മലയാള ചലച്ചിത്ര വ്യവസായത്തിന് മോശമായ കാര്യങ്ങൾ ചെയ്യരുത് .. എന്റെ പൂർണ്ണ പിന്തുണ ഷെയ്നിനുണ്ട്. എല്ലാം ശരിയാകും. സ്നേഹത്തോടെ മേജർ രവി.’

ഷെയിൻ ഇപ്പോൾ അഭിനയിക്കുന്ന ‘വെയിൽ’ എന്ന ചിത്രത്തിന്റെ നിര്‍മാതാവ് ജോബി ജോര്‍ജ് വധഭീഷണി മുഴക്കുന്നുവെന്നാണ് അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യ്ക്കു നൽകിയ പരാതിയിൽ ഷെയ്ൻ വ്യക്തമാക്കിയത്. മുട്ടി വെട്ടിയതിന്റെ പേരിലുള്ള പ്രശ്നമാണ് ഇതിലേക്കു നയിച്ചതെന്നും ഫെയ്സ്ബുക്ക് ലൈവിലൂടെ ഷെയ്ൻ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button