CinemaGeneralLatest NewsMollywoodNEWSUncategorized

ഇരുപത്തിയഞ്ചാം വയസ്സിലെ കല്യാണം വൈകിപ്പോയെന്നു സൈജു കുറുപ്പ്

പിന്നീടു ഇരുപത്തി നാലാം വയസ്സില്‍ നല്ലൊരു ജോലിയൊക്കെ കിട്ടിയപ്പോള്‍ തൊട്ടടുത്ത വര്‍ഷം തന്നെ ഞാന്‍ വിവാഹം ചെയ്തു

തന്റ്റെ മനസ്സിലെ വലിയ ഒരു മോഹമായിരുന്നു യംഗ് ഫാദര്‍ എന്നത്. അത് കൊണ്ട് തന്നെ പുരുഷന്മാരുടെ വിവാഹ പ്രായമായ ഇരുപത്തിയൊന്നാം വയസ്സില്‍ തനിക്ക് വിവാഹം ചെയ്യാന്‍ താല്‍പ്പര്യമുണ്ടായിരുന്നതായി സൈജു കുറുപ്പ് പറയുന്നു, പക്ഷെ ആ സമയം ജോലി ഇല്ലാത്തതിനാല്‍ അങ്ങനെയൊരു തീരുമാനം കൈകൊള്ളാന്‍ കഴിഞ്ഞില്ല. പിന്നീട് ഇരുപത്തി നാലാം വയസ്സില്‍ നല്ലൊരു ജോലിയായപ്പോള്‍ തൊട്ടടുത്ത വര്‍ഷം തന്നെ താന്‍ വിവാഹം കഴിച്ചെന്നും സൈജു കുറുപ്പ് പറയുന്നു.

‘എനിക്ക് ഇരുപത്തിയൊന്നാം വയസ്സില്‍ വിവാഹം ചെയ്യാനിരുന്നു താല്‍പര്യം. ഒരു യംഗ് ഫാദര്‍ ആകുക എന്നത് മനസ്സിലെ വലിയ ഒരു മോഹമായിരുന്നു. പക്ഷെ ഇരുപത്തിയൊന്നാം വയസ്സില്‍ നിര്‍ഭാഗ്യവശാല്‍ അതിനു സാധിച്ചില്ല. പിന്നീടു ഇരുപത്തി നാലാം വയസ്സില്‍ നല്ലൊരു ജോലിയൊക്കെ കിട്ടിയപ്പോള്‍ തൊട്ടടുത്ത വര്‍ഷം തന്നെ ഞാന്‍ വിവാഹം ചെയ്തു. ഹരിഹരന്‍ സാറിന്റെ ‘മയൂഖം’ എന്ന സിനിമയാണ് എനിക്ക് മലയാള സിനിമയില്‍ മേല്‍വിലാസം ഉണ്ടാക്കി തന്നത്. ഹരിഹരന്‍ സാറിന്റെ സിനിമയില്‍ അഭിനയിച്ച നായക നടനാണെന്ന് പറഞ്ഞു പലരോടും ചാന്‍സ് ചോദിച്ചിട്ടുണ്ട്. ഹരിഹരന്‍ സാറിന്റെ സിനിമയായത് കൊണ്ട് അവര്‍ക്ക് എന്നെ പിടികിട്ടി. ഒരു പുതുമുഖമായിരുന്നു ആ സിനിമ എടുക്കുന്നതെങ്കില്‍ എന്നെ ആരും അറിയാതെ പോകുമായിരുന്നു’. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സൈജു കുറുപ്പ് പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button