CinemaGeneralLatest NewsMollywoodNEWS

അജുവും നിവിനും സൂപ്പര്‍ താരങ്ങളായല്ലോ എന്ന് പറയുന്നവരോട് ഭഗതിന് പറയാനുള്ളത്

മലര്‍വാടി'യില്‍ അഭിനയിക്കുമ്പോള്‍ ശ്രീനിയേട്ടന്‍ ഞങ്ങള്‍ക്ക് പറഞ്ഞു തന്നൊരു കാര്യമുണ്ട്

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ‘മലര്‍വാടി ആര്‍ട്സ് ക്ലബ്’ എന്ന ചിത്രത്തിലൂടെ കൈയ്യടി നേടിയ ഭാഗത് മാനുവല്‍ ഇപ്പോഴത്തെ സൂപ്പര്‍ താരങ്ങളായ നിവിന്‍ പോളിയ്ക്കും അജു വര്‍ഗീസിനും മേലെ ആ സിനിമയില്‍ ഭഗത് കൈയ്യടി നേടിയിട്ടും പിന്നീട് കരിയറില്‍ സുപ്രധാനമായ വേഷങ്ങള്‍ ഭഗതിനെ തേടി വന്നിരുന്നില്ല. ചില സിനിമകളില്‍ നായക വേഷം ചെയ്തുവെങ്കിലും ഭഗത് അഭിനയിച്ച സിനിമകള്‍ പ്രേക്ഷകര്‍ക്കിടയില്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടില്ല.. ‘മലര്‍വാടി’ കണ്ട ശേഷം ഭഗതിന്റെ ഭാവിയിലെ ഉയര്‍ച്ചയെക്കുറിച്ചായിരുന്നു പ്രേക്ഷകര്‍ ചര്‍ച്ച ചെയതത്. ‘അജു കയറിപ്പോയല്ലോ നിവിന്‍ സൂപ്പര്‍ താരമായല്ലോ’ എന്നൊക്കെ തന്നോട് പറയുന്നവര്‍ക്ക് കൃത്യമായ മറുപടി നല്‍കാറുണ്ടെന്നു തുറന്നു പറയുകയാണ് ഭഗത് മാനുവല്‍.

‘ ‘മലര്‍വാടി’യില്‍ അഭിനയിക്കുമ്പോള്‍ ശ്രീനിയേട്ടന്‍ ഞങ്ങള്‍ക്ക് പറഞ്ഞു തന്നൊരു കാര്യമുണ്ട്. വരുന്ന ഓരോ ആളുകള്‍ക്കും സിനിമയില്‍ ഓരോ സ്പേസുണ്ട്. നിങ്ങള്‍ നിങ്ങളുടെ സ്പേസ് മാത്രം നോക്കിപ്പോവുക. മറ്റുള്ളവരുടെ വേഷം തട്ടിയെടുക്കാനോ അവരെ താഴ്ത്തി കെട്ടാനോ നില്‍ക്കണ്ട. നിങ്ങളുടെ കുറവുകളെ മനസിലാക്കി പരിഹരിച്ചു പോയാല്‍ കരിയറില്‍ ഉയരും . ഇതെന്നെ കരിയറില്‍ വല്ലാതെ ഹോണ്ട് ചെയ്തിട്ടുള്ള വാക്കുകളാണ്. എന്റെ അടുത്ത് പലരും പറയും. ‘അജു കയറിപ്പോയല്ലോ, നിവിന്‍ സൂപ്പര്‍ സ്റ്റാര്‍ ആയല്ലോ’ എന്നൊക്കെ അവരോടൊക്കെ ഞാന്‍ പറയാറ് ഞാന്‍ എന്റെ വഴിക്കാണ് പോയിക്കൊണ്ടിരിക്കുന്നതെന്നാണ്.

shortlink

Related Articles

Post Your Comments


Back to top button