CinemaGeneralHollywoodLatest NewsNEWS

ഓസ്കാർ ജേതാവ് ഹെലെൻ ഹണ്ടിന്റെ വാഹനം അപകടത്തിൽ പെട്ടു

ആസ് ഗുഡ് ആസ് ഇറ്റ് ഗെറ്റ്സ് എന്ന സിനിമയിലെ അഭിനയത്തിന് ഓസ്‍കര്‍ നേടിയ താരമാണ് ഹെലെൻ ഹണ്ട്.

ഓസ്കാർ അവാർഡ് ജേതാവായ ഹെലെൻ ഹണ്ടിന്റെ വാഹനാപകടത്തിൽ പെട്ടു. പ്രാഥമിക ചികിത്സയ്‍ക്ക് ശേഷം ഹെലെൻ ആശുപത്രി വിട്ടുവെന്നാണ് റിപ്പോർട്ട്. ഇവർ സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു വാഹനത്തില്‍ ഇടിക്കുകയായിരുന്നു. ലോസ് ഏഞ്ചല്‍സില്‍ മിഡ്- സിറ്റി പ്രദേശത്തായിരുന്നു അപകടം നടന്നത്.

വാഹനാപകടത്ത് തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഹെലെനെ വൈദ്യപരിശോധനയ്‍ക്ക് ശേഷം വിട്ടയച്ചു. എന്നാൽ ഇത് ബോധപൂര്‍വ്വമുണ്ടാക്കിയ വാഹനാപകടമല്ലെന്നാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമാക്കുന്നത്. ആസ് ഗുഡ് ആസ് ഇറ്റ് ഗെറ്റ്സ് എന്ന സിനിമയിലെ അഭിനയത്തിന് ഓസ്‍കര്‍ നേടിയ താരമാണ് ഹെലെൻ ഹണ്ട്.

shortlink

Post Your Comments


Back to top button