CinemaGeneralLatest NewsMollywoodNEWS

ഉച്ചവരെ ഈ സിനിമയുടെ ഷൂട്ടിംഗ് നിര്‍ത്തിവച്ചേക്കൂ: ജോഷി, മമ്മൂട്ടി ചിത്രത്തിന് ബ്രേക്ക് നല്‍കിയതിനു പിന്നില്‍!!

സിനിമയുടെ കഥ കൊള്ളാമെങ്കില്‍ അന്നത്തെ ജോഷി സിനിമകളുടെ സ്ഥിരം തിരക്കഥാകൃത്തായ കലൂര്‍ ഡെന്നിസിനെ വച്ച് സിനിമ എഴുതിക്കാനായിരുന്നു ജോഷിയുടെ പ്ലാന്‍

മമ്മൂട്ടി എന്ന നടന്‍ സൂപ്പര്‍ സ്റ്റാറായി മാറിയതിനു പിന്നില്‍ ജോഷി എന്ന ഹിറ്റ് മേക്കറുടെ പങ്ക് വളരെ വലുതാണ്. ‘നിറക്കൂട്ട്‌’ എന്ന ചിത്രത്തിന്റെ മഹാ വിജയം മമ്മൂട്ടി എന്ന സൂപ്പര്‍ താരത്തിനു വലിയ ഇമേജ് ആണ് നല്‍കിയത്. 1985-ല്‍ പുറത്തിറങ്ങിയ ‘നിറക്കൂട്ട്’ ജോഷി ഡെന്നിസ് ജോസഫിന്റെ ഏറ്റവും മികച്ച സിനിമകളില്‍ ഒന്നായിരുന്നു. ഡെന്നിസ് ജോസഫ് ആദ്യമായി രചന നിര്‍വഹിച്ച ചിത്രം കൂടിയായിരുന്നു ‘നിറക്കൂട്ട്‌’.

‘ഒന്നിങ്ങു വന്നെങ്കില്‍’ എന്ന ജോഷി – മമ്മൂട്ടി ചിത്രത്തിന്‍റെ ലൊക്കേഷനില്‍ ഇരുന്നാണ് ജോഷി ‘നിറക്കൂട്ട്‌’ എന്ന സിനിമയുടെ സ്ക്രിപ്റ്റ് വായിക്കുന്നത്. പുതിയ എഴുത്തുകാരന്‍ എന്ന നിലയില്‍ നിര്‍മ്മാതാവ് ജോയ് തോമസ്‌ ആണ് ഡെന്നിസ് ജോസഫിനെ ജോഷിക്ക് പരിചയപ്പെടുത്തുന്നത്, എന്നാല്‍ ഡെന്നിസ് ജോസഫിന്റെ സ്ക്രീന്‍ പ്ലേയില്‍ ഒരു സിനിമ ചെയ്യാന്‍ ജോഷി ആദ്യം താല്‍പര്യം കാണിച്ചിരുന്നില്ല. ഓരോ ദിവസവും സ്ക്രിപ്റ്റ് വായിച്ചു നോക്കാമെന്ന് പറഞ്ഞു ഒഴിഞ്ഞു മാറിയ ജോഷി ഒടുവില്‍ സ്ക്രിപ്റ്റ് വായിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

സിനിമയുടെ കഥ കൊള്ളാമെങ്കില്‍ അന്നത്തെ ജോഷി സിനിമകളുടെ സ്ഥിരം തിരക്കഥാകൃത്തായ കലൂര്‍ ഡെന്നിസിനെ വച്ച് സിനിമ എഴുതിക്കാനായിരുന്നു ജോഷിയുടെ പ്ലാന്‍. ‘ഒന്നിങ്ങു വന്നെങ്കില്‍’ എന്ന സിനിമയുടെ ചിത്രീകരണത്തിനു  ഒരു മണിക്കൂര്‍ നേരത്തേക്ക് ഇടവേള പറഞ്ഞു ജോഷി, ഡെന്നിസ് ജോസഫ് കൊണ്ട് വന്നു നിറക്കൂട്ട്‌ എന്ന സിനിമയുടെ സ്ക്രിപ്റ്റ് വായിക്കാനിരുന്നു. ഓരോ പേജ് കഴിയുന്തോറും ജോഷിക്ക് സ്ക്രിപ്റ്റ് വായിക്കാന്‍ കൂടുതല്‍ ഉത്സാഹമായി!. പത്ത് പേജ് വായിച്ചു കഴിഞ്ഞപ്പോള്‍ ജോഷി പറഞ്ഞു ‘ഉച്ച വരെ ഷൂട്ടിംഗ് നിര്‍ത്തി വെച്ചെക്കൂ’! ഒടുവില്‍ നിറക്കൂട്ട് എന്ന സിനിമയുടെ തിരക്കഥ മുഴുവന്‍ വായിച്ചു തീര്‍ന്ന ജോഷി ഡെന്നിസ് ജോസഫിനോട് പറഞ്ഞു ‘ഇത് മലയാള സിനിമ കണ്ട ഏറ്റവും മികച്ച തിരക്കഥയാണെന്ന് ഞാന്‍ പറയുന്നില്ല പക്ഷെ എന്റെ കയ്യില്‍ ലഭിച്ചിട്ടുള്ള ഏറ്റവും മികച്ച തിരക്കഥയാണിത്‌!’..

shortlink

Related Articles

Post Your Comments


Back to top button