CinemaGeneralLatest NewsMollywoodNEWS

”എല്ലാവരും കേൾക്കേ മമ്മൂക്ക സൗത്തിന്ത്യൻ വില്ലാ എന്ന് വിളിച്ചു”, അനുഭവം പങ്കുവെച്ച് – ഹരീഷ് പേരടി

ഒരു വർഷം മുമ്പാണ് മമ്മുക്ക എനിക്കാ ഓസ്കാർ അവാർഡ് തന്നത്

തന്റയെ പുതിയ ചിത്രം ഐസൊരതിയുടെ പോസ്റ്റർ പങ്കുവെച്ച് നടന്‍ ഹരീഷ് പേരടി. കഴിഞ്ഞ വർഷമാണ്  ചിത്രത്തിന്റയെ പോസ്റ്റർ പ്രകാശനം നടന്നത്. എന്നാൽ, ഇപ്പോഴാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായത്. ഇപ്പോഴതാ അന്ന് പോസ്റ്റർ പ്രകാശനം ചെയ്ത മമ്മൂട്ടിയുമൊത്തുള്ള രസകരമായ അനുഭവം പങ്കുവെച്ചതിരിക്കുകയാണ് ഹരീഷ് പേരടി. തന്റയെ ഫേസ്ബുക്ക് പേജിലൂടെയാണ് താരം അനുഭവം പങ്കുവെച്ചിരിക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പിന്റയെ പൂർണരൂപം……………………………

ഒരു വർഷം മുമ്പാണ് മമ്മുക്ക എനിക്കാ ഓസ്കാർ അവാർഡ് തന്നത് … ഞാൻ നായകനാവുന്ന സിനിമയുടെ പോസ്റ്റർ പ്രകാശനത്തിനായി മമ്മുക്കയുടെ ലോക്ഷേനിൽ ചെന്നതായിരുന്നു … വെറും അഞ്ചു മിനുട്ട് മാത്രമെ കാത്ത് നിൽക്കേണ്ടി വന്നുള്ളൂ… പള്ളിയിൽ പോയി തിരിച്ചു വന്ന മമ്മുക്ക കാറിൽ നിന്ന് ഇറങ്ങുമ്പോൾ തന്നെ ആ ഉറച്ച ശബ്ദത്തിൽ എല്ലാവരും കേൾക്കേ എന്നെ വിളിച്ചു… ” സൗത്തിന്ത്യൻ വില്ലാ” എന്ന് … സംസ്ഥാന അവാർഡുകളും ദേശീയ അവാർഡുകളും ഒരു ചാക്കിൽ നിറയെ വാരിക്കൂട്ടിയ ഈ മഹാനടന്റെ ആ വിളി എനിക്ക് ഓസ്കാറല്ലാതെ മറ്റെന്താണ്… ഇത് പറയാൻ ഇത്രയും നേരം വൈകിയതിന് കാരണം ആ സിനിമയുടെ ഷൂട്ട് ഇപ്പോഴാണ് പൂർത്തിയായത്… ആ സിനിമയുടെ പുതിയ പേര് “ഐസൊരതി

shortlink

Related Articles

Post Your Comments


Back to top button