CinemaGeneralLatest NewsMollywoodNEWS

‘ഒന്നായി വരണോ,മൂന്ന് ആയി വരണോ’ ; ട്വന്റി 20ക്ക് ശേഷം സൂപ്പർ താരങ്ങള്‍ വീണ്ടും ഒരുമിച്ചെത്തുന്നു

ട്വന്റി 20യ്ക്ക് ശേഷമുള്ള നീണ്ട ഇടവേള കഴിഞ്ഞാണ് സൂപ്പര്‍ താരങ്ങള്‍ ഒന്നിച്ചെത്തുന്ന സിനിമ വരുന്നത്.

സൂപ്പര്‍താര ചിത്രങ്ങള്‍ക്കെല്ലാം എന്നും മികച്ച വരവേല്‍പ്പാണ് മലയാളി പ്രേക്ഷകര്‍ നൽകിയിട്ടുള്ളത്.  മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി തുടങ്ങിയവര്‍ ഉള്‍പ്പെടെ മലയാളത്തിലെ എല്ലാ താരങ്ങളും അഭിനയിച്ച ട്വന്റി20 പോലുളള ചിത്രങ്ങള്‍ ആ കൂട്ടത്തിൽ പെടുന്നവയാണ്. ട്വന്റി 20യില്‍ മുഖ്യ വേഷങ്ങളിലാണ് ഈ സൂപ്പര്‍ താരങ്ങളെല്ലാം അഭിനയിച്ചിരുന്നത്.

ഇപ്പോഴിതാ മലയാളത്തിലെ ഈ സൂപ്പര്‍ താരങ്ങള്‍ വീണ്ടും ഒരുമിച്ചെത്തുന്നുവെന്ന് സൂചന നല്‍കി കൊണ്ടുളള ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നു.  മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി എന്നിവരുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് പ്രൊഡക്ഷന്‍ ബാനര്‍ കുറിച്ച കാര്യങ്ങളാണ് ശ്രദ്ധേയമായി മാറിയിരുന്നത്. ഒന്നായി വരണോ,മൂന്ന് ആയി വരണോ?? എന്തായാലും വരും. ബാക്കി വിവരങ്ങള്‍ ഇനി ഒരു വെളളിക്ക് മുന്‍പ് എന്നാണ് ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് തങ്ങളുടെ ഫേസ്ബുക്ക് പേജില്‍ കുറിച്ചിരിക്കുന്നത്.

ട്വന്റി 20യ്ക്ക് ശേഷമുള്ള നീണ്ട ഇടവേള കഴിഞ്ഞാണ് സൂപ്പര്‍ താരങ്ങള്‍ ഒന്നിച്ചെത്തുന്ന സിനിമ വരുന്നത്. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയവര്‍ക്കൊപ്പം സുരേഷ് ഗോപിയുടെ തിരിച്ചുവരവിനായും വലിയ പ്രതീക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button