CinemaGeneralLatest NewsMollywoodNEWS

‘ചായ നല്‍കിയ ശേഷം സംയുക്ത പറഞ്ഞു അതിലൊരു സേഫ്റ്റി പിന്‍ വീണുകിടപ്പുണ്ട്’ : ബിജു മേനോന്‍ പറയുന്നു

ആദ്യ രാത്രിക്ക് പിറ്റേ ദിവസം എല്ലാ ഭാര്യമാരും ചെയ്യുന്ന പതിവ് നടപടി ക്രമം പോലെ സംയുക്ത ചായയുമായി വന്നു ചായ കുടിച്ചു കൊണ്ടിരിക്കുമ്പോള്‍ സംയുക്ത ചിരിയോടെ പറഞ്ഞു

ആദ്യരാത്രി എന്ന ജിബു ജേക്കബ്ബ് ചിത്രം തിയേറ്ററില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ച വയ്ക്കുമ്പോള്‍ തന്റെ റിയല്‍ ലൈഫ് ആദ്യ രാത്രിയിലെ രസകരമായ ഒരു സംഭവത്തെക്കുറിച്ച് തുറന്നു പറയുകയാണ് ബിജു മേനോന്‍. ആദ്യ രാത്രിക്ക് പിറ്റേ ദിവസം എല്ലാ ഭാര്യമാരും ചെയ്യുന്ന പതിവ് നടപടി ക്രമം പോലെ സംയുക്ത ചായയുമായി വന്നു ചായ കുടിച്ചു കൊണ്ടിരിക്കുമ്പോള്‍ സംയുക്ത ചിരിയോടെ പറഞ്ഞു അതില്‍ ഒരു സേഫ്റ്റി പിന്‍ വീണു കിടപ്പുണ്ട് അത് എടുത്തു കളഞ്ഞിട്ടു കുടിക്കൂവെന്നു അതാണ് ആദ്യ രാത്രിയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ മനസ്സില്‍ തോന്നുന്ന രസകരമായ ഒരു സംഗതി ലും

താന്‍ തൃശൂര്‍ക്കാരനാണെങ്കിലും ഓര്‍ഡിനറി എന്ന സിനിമയില്‍ പാലക്കാട് ഭാഷ അതി മനോഹരമായി ഉപയോഗിച്ചതിന്റെ സീക്രട്ടും ബിജു മേനോന്‍ തുറന്നു പറഞ്ഞു.
മുല്ല എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടു ഒരു യാത്ര പോയപ്പോള്‍ എനിക്കൊപ്പം വന്നത് ഒരു പാലക്കാടന്‍ ഡ്രൈവര്‍ ആയിരുന്നു.കുറെ യാത്ര ചെയ്തു കഴിഞ്ഞപ്പോള്‍ അയാള്‍ പാലക്കാട്‌ ഭാഷയില്‍ എന്നോട് ചോദിച്ചു നിങ്ങള്‍ എന്താണ് സംയുക്തയെ അഭിനയിക്കാന്‍ വിടാത്തത്‌, അവന്റെ ആ ഭാഷാ പ്രയോഗം എനിക്ക് ഇഷ്ടപ്പെട്ടു. ഈ വര്‍ത്തമാനം ഏതേലും സിനിമയില്‍ ത്രൂ ഔട്ട് പറഞ്ഞാല്‍ കൊള്ളാമെന്നു ഒരു ആഗ്രഹം തോന്നി അങ്ങനെയാണ് സുഗീതിനോട് കാര്യം പറഞ്ഞത്. പക്ഷെ ഒരു സിനിമയില്‍ മുഴുവനായി ഈ ഭാഷാ പ്രയോഗം ഉപയോഗിക്കുന്നത് ശരിയാവില്ല എന്ന അഭിപ്രായമായിരുന്നു സുഗീതിനുള്ളത്, സെന്റിമെന്‍സ് സീന്‍സ് ഒക്കെ വരുമ്പോള്‍ പാലക്കാടന്‍ ഭാഷയുടെ ട്രാക്ക് കറക്റ്റ് ആകില്ല എന്ന് സുഗീത് പറഞ്ഞെങ്കിലും ഓര്‍ഡിനറി എന്ന സിനിമ ചെയ്തപ്പോള്‍ രണ്ടും കല്‍പ്പിച്ച് പറഞ്ഞു നോക്കുകയായിരുന്നു, ഒടുവില്‍ ഓരോ സീന്‍ കഴിഞ്ഞപ്പോഴും എല്ലാവര്‍ക്കും അത് ഇഷ്ടമായി, ഒരു സ്വകാര്യ എഫ്എം ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് തന്റെ മാസ്റ്റര്‍ പീസ്‌ കഥാപാത്രത്തെക്കുറിച്ചും റിയല്‍ ലൈഫിലെ ആദ്യ രാത്രിയിലെ രസകരമായ സംഭവത്തെക്കുറിച്ചും ബിജു മേനോന്‍ മനസ്സ് തുറന്നത്.

shortlink

Related Articles

Post Your Comments


Back to top button