GeneralLatest NewsMollywood

കൂടത്തായ് കൂട്ടകൊലപാതക പരമ്പര; മോഹന്‍ലാലിന്റെ സിനിമയ്ക്ക് മുന്‍പായി കൂടത്തായി വരും!!

റോണക്‌സ് ഫിലിപ് ഒരുക്കുന്ന ചിത്രത്തിന് പുറമെ കൂടത്തായി കൊലപാതക പരമ്പരയെ ആസ്പദമാക്കി മോഹന്‍ലാല്‍ ചിത്രം

കേരളത്തില്‍ ഏറെ ചര്‍ച്ചയായ കൂടത്തായ് കൂട്ടകൊലപാതക പരമ്പര സിനിമയാകുന്നു. കൂടത്തായ് എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ നടി ഡിനി ഡാനിയേലാണ് കേന്ദ്രകഥാപാത്രമായി എത്തുന്നത്. ഡിനിയുടെ ഡോളി എന്ന കഥാപാത്രത്തെ കാണിച്ചുകൊണ്ടുളള ഫസ്റ്റ്‌ലുക്ക് പോസ്റ്ററാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. സിനിമയുടെ ഷൂട്ടിംഗ് അടുത്ത മാസം പത്താം തിയ്യതി ആരംഭിക്കുമെന്നും അറിയുന്നു.

തിരക്കഥ മുഴുവനായും കഴിഞ്ഞുവെന്നും പാട്ടുകള്‍ റെക്കോര്‍ഡ് ചെയ്യാന്‍ ഒരുങ്ങിയിരിക്കുന്നു എന്നും പോസ്റ്റില്‍ പറയുന്നു. റോണക്‌സ് ഫിലിപ് ആണ് കൂടത്തായ് സിനിമ സംവിധാനം ചെയ്യുന്നത്. വിജീഷ് തുണ്ടത്തില്‍ തിരക്കഥ എഴുതുന്ന സിനിമയുടെ നിര്‍മ്മാതാവ് അലക്‌സ് ജോസഫാണ്.

എന്നാല്‍ റോണക്‌സ് ഫിലിപ് ഒരുക്കുന്ന ചിത്രത്തിന് പുറമെ കൂടത്തായി കൊലപാതക പരമ്പരയെ ആസ്പദമാക്കി മോഹന്‍ലാല്‍ ചിത്രമെത്തുന്നു എന്നും ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂരാണ് ഈ ത്രില്ലര്‍ ചിത്രം നിര്‍മ്മിക്കുകയെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഒരു അന്വേഷണ ഉദ്യോഗസ്ഥനായി മോഹന്‍ലാല്‍ വരുമെന്ന് റിപ്പോര്‍ട്ട് ഉണ്ടെങ്കിലും സിനിമയുടെ രചയിതാവിനെക്കുറിച്ചോ സംവിധായകനെകുറിച്ചോയുള്ള വിവരം പുറത്തു വിട്ടിട്ടില്ല.

shortlink

Related Articles

Post Your Comments


Back to top button