CinemaGeneralLatest NewsMollywoodNEWS

ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയം ആരാധകര്‍ക്കൊപ്പം ആഘോഷിച്ച് ദുല്‍ഖര്‍ സല്‍മാന്‍

അത്‌ലറ്റികോ ഡി കൊല്‍ക്കത്തയുമായി നടന്ന ഉദ്ഘാടന മൽസരത്തിൽ 2-1ന് കേരള ബ്ലാസ്‌റ്റേഴ്‌സ് ആദ്യ വിജയം സ്വന്തമാക്കിയത്

ഈ വർഷത്തെ ഐഎസ്എല്‍ ഫുട്‌ബോള്‍ മൽസരത്തിന് കഴിഞ്ഞ ദിവസമായിരുന്നു തുടക്കമായിരുന്നത്.  കൊച്ചിയിലെ കലൂര്‍ സ്‌റ്റേഡിയത്തിലായിരുന്നു ഉദ്ഘാടന ചടങ്ങ് നടന്നിരുന്നത്. അത്‌ലറ്റികോ ഡി കൊല്‍ക്കത്തയുമായി നടന്ന ഉദ്ഘാടന മൽസരത്തിൽ 2-1ന് കേരള ബ്ലാസ്‌റ്റേഴ്‌സ് ആദ്യ വിജയം സ്വന്തമാക്കിയത്. തെലുങ്ക് മെഗാസ്റ്റാര്‍ ചിരഞ്ജീവി, സൗരവ് ഗാംഗുലി, ഐഎം വിജയന്‍, ടൈഗര്‍ ഷ്‌റോഫ്, ദിഷ പഠാണി തുടങ്ങിയവര്‍ക്കൊപ്പം ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ക്ക് ആവേശം പകരാനായി ദുല്‍ഖര്‍ സല്‍മാനും എത്തിയിരുന്നു.

ഒപ്പം ഐഎസ്എല്‍ മല്‍സരങ്ങള്‍ക്കിടെയുളള ഒരു വീഡിയോയും ദുല്‍ഖര്‍ സല്‍മാന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിരുന്നു. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പങ്കെടുത്തത് വളരെ രസകരമായിരുന്നു എന്നാണ് ദുല്‍ഖര്‍ വീഡിയോടൊപ്പം കുറിച്ചത്. മഞ്ഞപ്പടയെ പ്രോല്‍സാഹിപ്പിച്ച ശേഷം എന്റെ തൊണ്ട വേദനിച്ചു. നല്ല മല്‍സരമായിരുന്നുവെന്നും കേരള ബ്ലാസ്‌റ്റേഴ്‌സ് നന്നായി കളിച്ചുവെന്നും ദുല്‍ഖര്‍ കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button