BollywoodCinemaGeneralLatest NewsNEWS

ഉപഹാരം സ്വീകരിക്കാനായി വേദിയിൽ എത്തിയ പ്രമുഖഗായികയെ ബലമായി ചുംബിച്ച് യുവഗായകൻ

ഇൻഡ്യൻ ഐഡൽ 11 എന്ന റിയാലിറ്റി ഷോയ്ക്കിടെ നേഹ കൽക്കറിന് നേരെയാണ് ഇത്തരത്തിലുളള സംഭവം നടന്നത് .

സംഗീത പരിപാടിക്കിടെ പ്രശസ്ത ഗായികയെ കടന്ന് പിടിച്ച് ചുംബിച്ച് മത്സരാർഥി. സോണി ടിവി സംപ്രേക്ഷണം ചെയ്യുന്ന ഇൻഡ്യൻ ഐഡൽ 11 എന്ന റിയാലിറ്റി ഷോയ്ക്കിടെ നേഹ കൽക്കറിന് നേരെയാണ് ഇത്തരത്തിലുളള ഒരു സംഭവം നടന്നത് .

ഷോയ്ക്കിടെ തന്റെ പക്കൽ നിന്ന് ഒരു ഉപഹാരം സ്വീകരിക്കണമെന്ന് ഇയാൾ നേഹയോട് ആവശ്യപ്പെടുകയായിരുന്നു. ഇതിനെ തുടർന്ന് ഗായിക ഉപഹാരം സ്വീകരിക്കാനായി വേദിയിൽ എത്തുകയായിരുന്നു. സമ്മാനം സ്വീകരിച്ചതിനു ശേഷം ഇയാൾ ഗായികയെ കെട്ടിപ്പിടിക്കുകയും , കവിളിൽ ബലമായി ചുംബിക്കുകയും ചെയ്യുകയായിരുന്നു.

മത്സരാർഥിയുടെ ഈ പെരുമാറ്റത്തിൽ വേദിയിലുണ്ടായിരുന്ന അവതാരകൻ ഉൾപ്പെടെ മറ്റ് സഹ ജഡ്ജിമാരേയും ഞെട്ടിക്കുകയായിരുന്നു. യുവഗായികന്റെ പെരുമാറ്റത്തിൽ അതൃപ്തി പ്രകടിപ്പിച്ച് നേഹ വേദി വിടുകയും ചെയ്തിരുന്നു. സംഗീത സംവിധായകൻ അനു മാല്ലിക്കും ഗായകനും പ്രശസ്ത സംഗീത സംവിധായകനുമായ വിശാൽ ദഡ്ലാനിയായും നേഹയ്ക്കൊപ്പം പരിപാടിയിൽ ജഡ്ജിയായി എത്തിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button