GeneralLatest NewsTV Shows

സംഗീത മോഹൻ അഭിനയം നിർത്തിയോ ? അതോടെ അഭിനയിക്കാന്‍ ആരും വിളിക്കുന്നില്ലെന്നു നടി സംഗീത

മലയാളം സീരിയൽ രംഗത്തെ വിലയേറിയ തിരക്കഥാകൃത്തുക്കളിൽ ഒരാളാണ് സംഗീത മോഹൻ.

മിനിസ്ക്രീനിലെ ലേഡി സൂപ്പര്‍സ്റ്റാറാണ് നടി സംഗീത മോഹന്‍. എന്നാല്‍ കുറച്ചു വര്‍ഷങ്ങളായി താരത്തെ അഭിനയ രംഗത്ത് കാണുന്നില്ല. അതോടെ ‘ സംഗീത മോഹൻ അഭിനയം നിർത്തിയോ ?’ എന്ന സംശയത്തിലാണ് മലയാളി കുടുംബ പ്രേക്ഷകര്‍. വർഷങ്ങളോളം സീരിയൽ രംഗത്തു നിറഞ്ഞു നിന്ന സംഗീത പെട്ടൊന്നൊരു ദിവസം അപ്രത്യക്ഷയായി. അതിനു പിന്നിലെ കാരണത്തെക്കുറിച്ച് സംഗീത തുറന്നു പറയുന്നു.

അഭിനയത്തിൽ ചെറിയ ഇടവേളയെടുത്ത താരം ഇപ്പില്‍ സീരിയലിന്റെ പിന്നണിയില്‍ ആണ് പ്രവര്‍ത്തിക്കുന്നത്. എഴുത്തിന്റെ മേഖലയിലേയ്ക്ക് ചുവടു വച്ചിരിക്കുകയാണ് സംഗീത. അതിനെ കുറിച്ചു താരം പറയുന്നതിങ്ങനെ…‘‘ഞാൻ ഒന്നു മാറ്റിപ്പിടിച്ചു. സ്ക്രീനിനു മുന്നിൽ നിന്ന് പിന്നിലേക്കു മാറി. അഭിനയം മതിയാക്കി എഴുത്തിലേക്ക്. പലരും സീരിയലുകളുടെ ടൈറ്റിൽ കാർഡ് വായിക്കാത്തതുകൊണ്ട് ‘രചന – സംഗീത മോഹന്‍’ എന്നു കാണാറില്ല’’

read also: ശ്രീകുമാര്‍ മേനോൻ ചെയ്തത് മഹാവൃത്തികേടായിപ്പോയി; പ്രതികരണവുമായി ഭാഗ്യലക്ഷ്മി

മലയാളം സീരിയൽ രംഗത്തെ വിലയേറിയ തിരക്കഥാകൃത്തുക്കളിൽ ഒരാളാണ് സംഗീത മോഹൻ. ‘ആത്മസഖി’യും ‘വാസ്തവ’വും ‘സീതാകല്യാണവു’മുൾപ്പടെ അഞ്ചോളം ഹിറ്റ് സീരിയലുകളാണ് സംഗീതയുടെ തൂലികയിൽ നിന്നു പിറവിയെടുത്തിരിക്കുന്നത്.

‘‘ഞാൻ അഭിനയം നിർത്തിയതല്ല. ഒരുപാടു കാര്യങ്ങള്‍ കൂടിച്ചേരുമ്പോൾ ചിലത് അങ്ങനെ സംഭവിക്കും. വായിക്കാനും എഴുതാനും പണ്ടേ ഇഷ്ടമാണ്. മുൻപ് എന്റെ സന്തോഷത്തിനു വേണ്ടി, ചെറിയ ചെറിയ കവിതകളും കഥകളുമൊക്കെയാണ് എഴുതിയിരുന്നത്. ആരുടെയും അഭിപ്രായം ചോദിക്കുകയോ പലതും പ്രസിദ്ധീകരിക്കുകയോ ചെയ്തിട്ടില്ല. തിരക്കഥയിലേക്കു തിരിഞ്ഞതോടെ ഉത്തരവാദിത്വം കൂടി. അതോടെ അഭിനയത്തിൽ ചെറിയ ഇടവേള വന്നു. എഴുതുന്നതിനൊപ്പം അഭിനയവും തുടർന്നാൽ രണ്ടും കുളമാകും. ഇപ്പോഴും ഞാനെഴുതുന്ന സീരിയലിൽ ചില ചെറിയ കഥാപാത്രങ്ങളൊക്കെ വരുമ്പോൾ, ‘ഇത് ചെറുതല്ലേ, ചെയ്താലോ’ എന്നു തോന്നും. പക്ഷേ റിസ്ക്കാണ്. അവസാനമായി അഭിനയിച്ചത് മഴവിൽ മനോരമയിലെ ‘ദത്തുപുത്രി’യിലാണ്.” സംഗീത വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പങ്കുവച്ചു

shortlink

Related Articles

Post Your Comments


Back to top button