CinemaGeneralLatest NewsMollywoodNEWS

യുവതാരം അനീഷ് ജി മേനോന്‍ അച്ഛനായി ; കുഞ്ഞിനൊപ്പമുള്ള ആദ്യ ചിത്രവുമായി താരദമ്പതികള്‍,

ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയ്ക്ക് സുപരിചിതനായി മാറിയ താരമാണ് അനീഷ് ജി മേനോന്‍.

മലയാള സിനിമയിലെ യുവനടന്‍ അനീഷ് ജി മേനോന്‍ അച്ഛനായി. ഫേസ്ബുക്കിലൂടെയാണ് അനീഷ്  ഇക്കാര്യം ആരാധകരെ അറിയിച്ചിരിക്കുന്നത്. തനിക്ക് ഒരു ആണ്‍കുട്ടി പിറന്നെന്നും പ്രാര്‍ഥനയില്‍ ഉള്‍പ്പെടുത്തണമെന്നുമായിരുന്നു താരം പറഞ്ഞത്. ഭാര്യയ്ക്കും മകനുമൊപ്പമുള്ള ചിത്രവും താരം പങ്കുവെച്ചിരുന്നു.

ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയ്ക്ക് സുപരിചിതനായി മാറിയ താരമാണ് അനീഷ് ജി മേനോന്‍.  അപൂര്‍വ്വരാഗം എന്ന ചിത്രത്തിൽ ആസിഫ് അലിയുടെ വില്ലനായിട്ടാണ് അനീഷ് വെള്ളിത്തിരയിലേക്ക് എത്തുന്നത്. പിന്നീട് ദൃശ്യം എന്ന ചിത്രത്തില്‍ ജോര്‍ജ് കുട്ടിയുടെ അളിയന്‍ വേഷത്തിലെത്തിയും താരം തിളങ്ങിയിരുന്നു.

ബെസ്റ്റ് ആക്ടര്‍, വള്ളിയും തെറ്റി പുള്ളിയും തെറ്റി, കാപ്പുച്ചിനോ, ഗ്രേറ്റ് ഫാദര്‍ തുടങ്ങി ശ്രദ്ധേയമായ പല സിനിമകളിലും താരം അഭിനയിച്ചിരുന്നു. ലൂസിഫറിലെ രാഷ്ട്രീയക്കാരന്റെ വേഷമായിരുന്നു അവസാനമെത്തിയത്.

shortlink

Related Articles

Post Your Comments


Back to top button