GeneralKollywoodLatest News

തിരുപ്പതിയില്‍ ക്ഷേത്ര ദർശനം നടത്തി താര ജോഡികള്‍

പാരീസിൽ നിന്നും ചെന്നൈയിലേക്ക് ചില വലിയ കാര്യങ്ങൾക്കായി പോകുന്നുവെന്ന് വിഘ്നേഷ്

തെന്നിന്ത്യന്‍ സിനിമയുടെ പ്രിയതാരമാണ് നയന്‍താര. ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെയും സംവിധായകന്‍ വിഘ്നേഷ് ശിവന്‍റെയും പുതിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു. ഇരുവരും തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്ര ദർശനം നടത്തുന്നതാണ് വീഡിയോ.

ഇരുവരും തമ്മിലുളള വിവാഹം ഈ വർഷമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. പാരീസിൽ നിന്നും ചെന്നൈയിലേക്ക് ചില വലിയ കാര്യങ്ങൾക്കായി പോകുന്നുവെന്ന് വിഘ്നേഷ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചതോടെ ആരാധകര്‍ വിവാഹത്തെക്കുറിച്ച് ചര്‍ച്ച വീണ്ടും തുടങ്ങി.

വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത നാനും റൗഡി താൻ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും അടുപ്പത്തിലാവുന്നത്. ഇരുവരും ഒരുമിച്ചു അവധി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്.

shortlink

Related Articles

Post Your Comments


Back to top button