CinemaGeneralLatest NewsMollywoodNEWS

സിനിമയിൽ അഭിനയിക്കാനായി അന്നയാള്‍ പൈസ ചോദിച്ചു; ആദ്യ ഓഡിഷൻ അനുഭവത്തെക്കുറിച്ച് – ടൊവിനോ തോമസ്

സിനിമയിൽ അഭിനയിക്കനായി ജോലി വരെ ഉപേക്ഷിച്ച സമയമായിരുന്നു അത്.

മലയാള സിനിമയിലെ യുവനടന്മാരിൽ പ്രിയപ്പെട്ട താരമാണ് ടൊവിനോ തോമസ്. ഇപ്പോഴിതാ സിനിമയിലെത്തും മുൻപ് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് തുറന്ന് പറയുകയാണ് താരം.  റേഡിയോ മാംഗോയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു ടൊവിനോ ഇതിന് കുറിച്ച് വ്യക്തമാക്കിയത് .ഒരിക്കലും കുറുക്കുവഴികള്‍ തേടരുതെന്നും. എളുപ്പവഴിയിലൂടെ മലയാള സിനിമയില്‍ എത്തുന്നതിനായി ശ്രമിച്ചാല്‍ ഒരു അവസരമെങ്കിലും ലഭിച്ചേക്കാം, എന്നാല്‍ സ്ഥായിയായ നിലനില്‍പ്പിന് അത് ശാശ്വതമല്ല ടൊവിനോ പറഞ്ഞു.

താൻ സിനിമയിൽ അവസരം തേടി നടന്നിരുന്ന സമയത്ത് അഭിനയിക്കാനയി പൈസ ചോദിച്ചിരുന്നു. ആദ്യ  ഓഡിഷൻ അനുഭവത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ടൊവിനോ ഇതിനെക്കുറിച്ച് വ്യക്തമാക്കിയത്.  സിനിമയിൽ അഭിനയിക്കനായി ജോലി വരെ ഉപേക്ഷിച്ച സമയമായിരുന്നു അത്. ഒന്നരലക്ഷം രൂപ  വരെയായിരുന്നു അന്ന് അവർ ചോദിച്ചിരുന്നത്. അത്രയൊന്നും തരാൻ സാധിക്കില്ലെന്നറിയിച്ചപ്പോള്‍  50,000 പറ്റുമോയെന്നായിരുന്നു ചോദിച്ചത്. വീട്ടുകാർ അറിഞ്ഞിട്ടെന്നുമില്ല ഇതിനായി ഇറങ്ങിത്തിരിച്ചത്.
അത്രയും പൈസ ഒരുമിച്ച് കാണാത്ത സമയം കൂടിയായിരുന്നു അത്.

സിനിമയുടെ തുടക്കത്തിൽ പേര് മാറ്റുന്നതിനെക്കുറിച്ച് പലരും ചോദിച്ചിരുന്നു. എന്നാൽ ടൊവിനോ എന്നത് മറ്റെന്തെങ്കിലും പേരിട്ടാൽ വിളി കേൾക്കാൻ കഴിഞ്ഞുവെന്ന് വരില്ല. അപ്പോൾ വിളി കേട്ടില്ലെങ്കില്‍  ജഡായാണെന്നായിരിക്കും പറയുക. അതുകൊണ്ടാണ് താന്‍ പേര് മാറ്റാതിരുന്നതെന്നും താരം പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button