CinemaGeneralLatest NewsNEWS

സംഗീത ഭട്ടിനെതിരെയും ട്രോളും വധഭീഷണിയുമായി യഷിന്റെ ആരാധകര്‍

ട്രോളുകളുടെ സ്‌ക്രീന്‍ ഷോട്ടുകളുമായി സംഗീത സോഷ്യല്‍ മീഡിയയില്‍ എത്തിരിക്കുകയാണ്

സ്റ്റാന്‍ഡ് അപ്പ് കൊമേഡിയന്‍ സുദര്‍ശന്‍ രംഗപ്രസാദിനെതിരെ വധ ഭീഷണിയുമായി ‘കെജിഎഫ്’ താരം യഷിന്റെ ആരാധകര്‍ രംഗത്തെത്തിയിരുന്നു. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് രംഗപ്രസാദ് ചെയ്ത യഷിന്റെ ഒരു മിമിക്രി വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതോടെയാണ് യഷിന്റെ ആരാധകര്‍ വധ ഭീഷണിയുമായി എത്തയിരുന്നത്.

ഇതിന് പിന്നാലെ രംഗപ്രസാദിന്റെ ഭാര്യയും നടിയുമായ സംഗീത ഭട്ടിനെതിരെയും വളരെ മോശമായ ട്രോളുകളും കമന്റുകളുമായാണ് യഷിന്റെ ആരാധകര്‍ എത്തിയത്. തുടർന്ന് ട്രോളുകളുടെ സ്‌ക്രീന്‍ ഷോട്ടുകളുമായി സംഗീത സോഷ്യല്‍ മീഡിയയില്‍ എത്തിരിക്കുകയാണ്.

”സാധാരണ ഞാന്‍ ഇങ്ങനെയുള്ള കമന്റുകള്‍ ശ്രദ്ധിക്കാറില്ല, എന്നാല്‍ ഇത് കൈയില്‍ നിന്നും വിട്ട് പോയിരിക്കുകയാണ്. ഈ പോസ്റ്റുകള്‍ അതിന് ഉദാഹരണമാണ്. യഷ് തന്നെ മുന്‍കൈ എടുത്ത് ഇത് അവസാനിപ്പിക്കുമെന്ന് വിശ്വസിക്കുന്നു” എന്നാണ് സംഗീത സ്‌ക്രീന്‍ ഷോട്ടുകള്‍ക്കൊപ്പം കുറിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button