BollywoodCinemaGeneralLatest NewsNEWS

ബിഗിലിന് പിന്നാലെ രാജ്‍കുമാര്‍ റാവുവിന്റെ മെയ്‍ഡ് ഇൻ ചൈനയും ഇൻറർനെറ്റിൽ

തമിഴ്‍റോക്കേഴ്‍സ് ആണ് ഈ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ ചോര്‍ത്തിയത്

രാജ്‍കുമാര്‍ റാവു നായകനായി എത്തിയ പുതിയ ചിത്രമാണ് മെയ്‍ഡ് ഇൻ ചൈന. ചിത്രം റിലീസ് ചെയ്തതിന് തൊട്ട് പിന്നാലെ വ്യാജ പതിപ്പ് ഇൻറർനെറ്റിൽ പ്രചരിച്ചിരിക്കുകയാണ്. മിഖില്‍ മുസലെ ആണ് ചിത്രം സംവിധാനം ചെയ്‍തത്.

മൌനി റോയ് ആണ് ചിത്രത്തിൽ നായികയായി എത്തിയത്. ബോമൻ ഇറാനിയും ചിത്രത്തിലുണ്ടായിരുന്നു. വിജയ് ചിത്രമായ ബിഗിലും റിലീസ് ദിവസം തന്നെ ഓണ്‍ലൈനില്‍ ചോര്‍ന്നിരുന്നു. തമിഴ്‍റോക്കേഴ്‍സ് ആണ് ഈ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ ചോര്‍ത്തിയത്.

സിനിമകളുടെ വ്യാജ പതിപ്പുകള്‍ പ്രചരിപ്പിക്കുന്ന തമിഴ്‍റോക്കേഴ്‍സ് പോലുളള വെബ്‍സൈറ്റുകളെ ബ്ലോക്ക് ചെയ്യാൻ ദില്ലി ഹൈക്കോടതി മുമ്പ് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാൽ ഇപ്പോഴും സിനിമകൾ ഓണ്‍ലൈനില്‍ ചോരുന്നത് തുടരുകയാണ്.

shortlink

Post Your Comments


Back to top button