GeneralLatest NewsMollywood

കൃഷ്‌ണനും രാധയിലും നായികയാക്കി; ചിത്രത്തില്‍ നിന്നും പിന്മാറിയതിനെക്കുറിച്ച് സുരഭി ലക്ഷ്മി

കൃഷ്‌ണനും രാധയും എടുത്ത സമയത്ത് എന്നെയാണ് പുള്ളി നായികയായി വിളിച്ചത്. അപ്പോള്‍ കാലടിയടില്‍ എന്റെ എക്‌സാം നടക്കുകയായിരുന്നു.

മലയാള സിനിമയില്‍ സംവിധാനം, അഭിനയം തുടങ്ങി എല്ലാ മേഖലയിലും കൈവച്ച താരമാണ് സന്തോഷ് പണ്ഡിറ്റ്. അദ്ദേഹത്തിന്‍റെ ആദ്യചിത്രമായ ‘കൃഷ്‌ണനും രാധ’യിലും നായികയാകാന്‍ ക്ഷണിച്ചത് തന്നെയായിരുന്നുവെന്ന് നടി സുരഭി ലക്ഷ്മിയുടെ വെളിപ്പെടുത്തല്‍. കൗമുദി ടിവിയ്‌ക്ക് നല്‍കിയ അഭിമുഖത്തില്‍ സുരഭി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

സുരഭി ലക്ഷ്‌മിയുടെ വാക്കുകള്‍ ഇങ്ങനെ.. ‘എന്റെ നാട്ടില്‍ സിനിമാക്കാരി എന്നു പറയാന്‍ ഞാന്‍ മാത്രമേയുള്ളൂ. പിന്നെ ഉള്ളത് സന്തോഷ് പണ്ഡിറ്റാണ്. സന്തോഷേട്ടന്‍ എന്റെ നല്ല സുഹൃത്താണ്. കൃഷ്‌ണനും രാധയും എടുത്ത സമയത്ത് എന്നെയാണ് പുള്ളി നായികയായി വിളിച്ചത്. അപ്പോള്‍ കാലടിയടില്‍ എന്റെ എക്‌സാം നടക്കുകയായിരുന്നു. അതുകൊണ്ടാണ് അതില്‍ അഭിനയിക്കാന്‍ കഴിയാതിരുന്നത്’.

2016ല്‍ മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ദേശീയ പുരസ്‌കാരം സുരഭിയ്ക്ക് ലഭിച്ചു.

shortlink

Related Articles

Post Your Comments


Back to top button