CinemaGeneralLatest NewsMollywoodNEWS

സൂപ്പർ ഹിറ്റ് ചിത്രം ലേലത്തിന്റെ രണ്ടാം ഭാഗം ഉപേക്ഷിച്ചു

മദ്യവ്യാപാരം നടത്തുന്ന രണ്ട് കുടുംബങ്ങളുടെ ശത്രുതയായിരുന്നു ലേലത്തിന്റെ കേന്ദ്രബിന്ദു.

മലയാള സിനിമയിലെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ലേലത്തിന്റെ രണ്ടാം ഭാഗത്തിനായി ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരുന്നത്. എന്നാൽ ചിത്രത്തിന്റയെ രണ്ടാം ഭാഗം ഉപേക്ഷിച്ചു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ലേലം 2 സംവിധാനം ചെയ്യാന്‍ ഇരുന്ന നിധിന്‍ രഞ്ജി പണിക്കര്‍ അടുത്ത ചിത്രത്തിലേക്ക് ശ്രദ്ധ മാറ്റിയതും ഈ വാര്‍ത്തയുടെ സാദ്ധ്യത കൂട്ടുന്നു. സുരേഷ് ഗോപിയെ തന്നെയാണ് ഈ ചിത്രത്തിലും നായകനായി നിധിന്‍ രഞ്ജി പണിക്കർ തീരുമാനിച്ചിരുന്നത്.

മദ്യവ്യാപാരം നടത്തുന്ന രണ്ട് കുടുംബങ്ങളുടെ ശത്രുതയായിരുന്നു ലേലത്തിന്റെ കേന്ദ്രബിന്ദു. ഫ്രാന്‍സിന്‍ ഫോര്‍ഡ് കപ്പോളയുടെ ‘ദി ഗോഡ്ഫാദര്‍’ എന്ന സിനിമയുടെ മലയാള ആവിഷ്‌കാരം കൂടിയായിരുന്നു ലേലം. അച്ഛനും മകനുമായി എം ജി സോമനും സുരേഷ്‌ഗോപിയും സ്‌ക്രീനില്‍ ജീവിക്കുക തന്നെ ചെയ്തു ഭരത് ചന്ദ്രന്‍ ഐപിഎസ് കഴിഞ്ഞാല്‍ സുരേഷ്‌ഗോപിയുടെ ഏറ്റവും മികച്ച കഥാപാത്രം ലേലം ചിത്രത്തിലെ ചാക്കോച്ചി എന്ന കഥാപാത്രം തന്നെയാണ്.

shortlink

Related Articles

Post Your Comments


Back to top button