CinemaGeneralLatest NewsNEWS

‘ കര്‍ട്ടനെടുത്ത് ചുറ്റിവച്ച പോലുണ്ട്’ ; വിജയ് ദേവരകൊണ്ടയെ ട്രോളി ആരാധകര്‍

എന്നാൽ ഈ ഗാനത്തിലെ വേഷം മാത്രമല്ല ഗാനത്തിന്റെ ഓഡിയോ ലോഞ്ചില്‍ ധരിച്ച വസ്ത്രത്തിനെതിരെയും ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്.

യുവതാരം വിജയ് ദേവരകൊണ്ടയെ ട്രോളി ആരാധകര്‍. താരത്തിന്റയെ ഡ്രസിങ് സ്‌റ്റൈലിനെയാണ്  ആരാധകര്‍ ഇപ്പോൾ ട്രോളി കൊണ്ടിരിക്കുന്നത്. തരുണ്‍ ഭാസ്‌ക്കര്‍ ഒരുക്കുന്ന ‘മീകു മാത്രമേ ചെപ്ത’ എന്ന ചിത്രത്തിലെ ‘നുവ്വേ ഹീറോ’ എന്ന് തുടങ്ങുന്ന ഗാനത്തിൽ വിജയ് ദേവരകൊണ്ട ഇട്ടിരിക്കുന്ന ഡ്രസിനെതിരെയാണ് ട്രോളുകള്‍ കൊണ്ട് സോഷ്യൽ മീഡിയ നിറയുന്നത്.

റെയില്‍വേ സ്‌റ്റേഷനില്‍ ഡാന്‍സ് ചെയ്യുന്ന ഗാനരംഗത്തിൽ വിജയ് ദേവരകൊണ്ട വെള്ള നിറത്തിലുള്ള വസ്ത്രമാണ് ധരിച്ചിരിക്കുന്നത്. എന്നാൽ ഗാനരംഗത്തിന് ഇണങ്ങുന്നതല്ല ഈ വസ്ത്രമെന്നാണ് ആരാധകര്‍ പറയുന്നത്. വെള്ള കര്‍ട്ടനെടുത്ത് ചുറ്റിവച്ച പോലുണ്ട് എന്നും വസ്ത്രത്തിനെതിരെ കമന്റുകളുണ്ട്. എന്നാൽ ഈ ഗാനത്തിലെ വേഷം മാത്രമല്ല ഗാനത്തിന്റെ ഓഡിയോ ലോഞ്ചില്‍ ധരിച്ച വസ്ത്രത്തിനെതിരെയും ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്. സ്വന്തം വസ്ത്രധാരണം ഇത്രയും മോശമാക്കുന്നത് എന്തിനാണെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button