GeneralKollywoodLatest News

വിവാഹം ചെയ്യാന്‍ താത്പര്യം ആ നടനെ; കാജല്‍ വെളിപ്പെടുത്തുന്നു

തെന്നിന്ത്യന്‍ ആരാധകരുടെ പ്രിയ താരമായി മാറിയ ജോഡികളാണ് പ്രഭാസും അനുഷ്‌ക ഷെട്ടിയും

തെന്നിന്ത്യന്‍ സിനിമയില്‍ താരമൂല്യമുള്ള നായികമാരില്‍ ഒരാളാണ് കാജല്‍ അഗര്‍വാള്‍. സൂപ്പര്‍താരങ്ങളുടെ നായികയായി നില്‍ക്കുന്ന കാജല്‍ സിനിമയില്‍ തനിക്ക് വിവാഹം ചെയ്യാന്‍ താത്പര്യം നടന്‍ പ്രഭാസിനെയാണെന്ന് തുറന്നു പറയുന്നു. സിനിമയില്‍ ആരെയാണ് വിവാഹം ചെയ്യാന്‍ താല്‍പര്യമെന്ന ചോദ്യത്തിനാണ് പ്രഭാസിന്റെ പേരു മറുപടിയായി താരം പറഞ്ഞത്. സ്നേഹം, കരുതല്‍ എന്നിവയ്ക്കൊപ്പം ആത്മീയതയിലും താത്പര്യമുള്ളയാളായിരിക്കണം തന്റെ ഭര്‍ത്താവെന്നും ഉടനെ വിവാഹം കഴിക്കുമെന്നും കാജല്‍ അഭിമുഖത്തില്‍ പറഞ്ഞു.

read also:നായികയുടെ മാറിടത്തില്‍ പിടിച്ചു; കാജല്‍ അ​ഗര്‍വാളിന്റെ പുതിയ ചിത്രം വിവാദത്തില്‍

ബാഹുബലി എന്ന ചിത്രത്തിലൂടെ തെന്നിന്ത്യന്‍ ആരാധകരുടെ പ്രിയ താരമായി മാറിയ ജോഡികളാണ് പ്രഭാസും അനുഷ്‌ക ഷെട്ടിയും. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്നും ഉടന്‍ വിവാഹം ഉണ്ടാകുമെന്നും പ്രചരണങ്ങള്‍ വന്നിരുന്നു. എന്നാല്‍ തങ്ങള്‍ സുഹൃത്തുക്കളാണെന്ന് ഇരു താരങ്ങളും വ്യക്തമാക്കി. ഇരുവരും തമ്മില്‍ നല്ല സ‌ൗഹൃദം മാത്രമാണുള്ളതെന്ന് പ്രഭാസിന്റെ അടുത്ത സുഹൃത്ത് കൂടിയായ കാജല്‍ കൂട്ടിച്ചേര്‍ത്തു.

read also:ആ നടിയുടെ ഡ്രസ്സ് സെന്‍സ് മോശമായിരുന്നു; പ്രഭാസ് പറയുന്നു

താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ.. “ബാഹുബലിക്ക് ശേഷം പ്രഭാസ്-അനുഷ്‌ക ജോടി പ്രേക്ഷകരുടെ ഹൃദയം കീഴടക്കി. അനുഷ്‌ക സുന്ദരിയാണ്. അതിലുപരി കഴിവുള്ള അഭിനേത്രിയും. അവര്‍ അടുത്ത സുഹൃത്തുക്കളാണ്. ഈ ​ഗോസിപ്പുകളൊക്കെ എന്ന് അവസാനിക്കുമെന്ന് എനിക്കറിഞ്ഞുകൂടാ. ഇവരില്‍ ആരെങ്കിലും ഒരാള്‍ വിവാഹം ചെയ്യുന്നത് വരെ അത് തുടരും” .

Tags

Related Articles

Post Your Comments


Back to top button
Close
Close