BollywoodGeneralLatest News

ആ  ചെറിയ ജയിലില്‍  മനുഷ്യ വിസര്‍ജ്യം എല്ലാമുണ്ടായിരുന്നു; ജയിലില്‍ കിടന്ന അവസ്ഥ വെളിപ്പെടുത്തി ഷാരുഖ് ഖാന്‍

ഷോയില്‍ തന്റെ ജീവിതത്തെക്കുറിച്ച് രസകരമായ നിരവധി കാര്യങ്ങള്‍ താരം വെളിപ്പെടുത്തി.

ബോളിവുഡിലെ സൂപ്പര്‍ താരങ്ങളില്‍ ഒരാളാണ് ഷാരുഖ് ഖാന്‍. ആരാധകര്‍ ഏറെയുള്ള ഈ താരം അമേരിക്കൻ ഹോസ്റ്റ് ഡേവിഡ് ലെറ്റർമാനുമൊത്തുള്ള ഷാരൂഖ് ഖാന്റെ പരിപാടി സോചിയ;ള്‍ മീഡിയയില്‍ ശ്രദ്ധനേടുന്നു. ഷോയില്‍ തന്റെ ജീവിതത്തെക്കുറിച്ച് രസകരമായ നിരവധി കാര്യങ്ങള്‍ താരം വെളിപ്പെടുത്തി. ആരാധകരെ ഞെട്ടിപ്പിച്ചു കൊണ്ട് താന്‍ ഒരുകാലത്ത് തന്നെ അറസ്റ്റിലായതായും ഏതാനും മണിക്കൂറുകൾ ജയിലിൽ കഴിയേണ്ടിവന്നതായും വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് താരം

തന്നെക്കുറിച്ചും സഹതാരത്തെക്കുറിച്ചും വ്യാജവും വിവേകശൂന്യവുമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചതിന് താൻ ഒരു എഡിറ്ററുമായി വഴക്കിട്ടതായി ഷാരൂഖ് പറയുന്നു

read also:അബ്രാമിന്റെ ഡേറ്റ് കിട്ടിയാല്‍ സിനിമ ചെയ്യും; ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായി ഷാരുഖ് ഖാന്‍

“ഞാൻ സിനിമാ മേഖലയില്‍ എത്തുന്ന കാലം. എല്ലാ വാർത്തകളോടും ഞാൻ പ്രതികരിക്കാറുണ്ടായിരുന്നു. അന്ന് ഒരു സോഷ്യൽ മീഡിയയും ഉണ്ടായിരുന്നില്ല. മാഗസിനുകളായിരുന്നു പ്രധാനം. എനിക്ക് വളരെ ദേഷ്യം വന്നു, എഡിറ്ററുമായി വാക്ക് തര്‍ക്കമായി. ഇത് ഒരു തമാശയായി കാണാന്‍ അദ്ദേഹം പറഞ്ഞു. അതിനാൽ ഞാൻ പറഞ്ഞു, ‘എനിക്ക് ഇത് തമാശയല്ല’. അതിനാൽ ഞാൻ ഒരുപാട് മോശമായി ആ ഓഫീസില്‍ പെരുമാറി.. അടിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.” ഷാരുഖ് പറഞ്ഞു. ഈ സംഭവത്തെ തുടർന്ന് താന്‍ അറസ്റ്റിലായി.

read also: ചുംബിക്കില്ലെന്ന തീരുമാനം ഷാരുഖ് മാറ്റിയത് ഈ നടിയുടെ കാര്യത്തില്‍ മാത്രം!!

അവർ തന്നെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ചെറിയ ജയിൽ. സെൽ കണ്ടപ്പോൾ തന്നെ വിട്ടയക്കണമെന്ന് അദ്ദേഹം പോലീസുകാരോട് അഭ്യർത്ഥിച്ചു. ഒരു ചെറിയ ജയിലായിരുന്നു. മനുഷ്യ വിസ്സര്‍ജ്ജ്യം എല്ലാം ഉണ്ടായിരുന്നു ശരിക്കും മോശമായിരുന്നു, ആ അവസ്ഥ” അദ്ദേഹം കൂട്ടിച്ചേർത്തു.

ജാമ്യത്തിലിറങ്ങിയ ശേഷം പത്രാധിപരെ വിളിച്ച് താന്‍ ജയിലില്‍ കയറിയ കാര്യം പറഞ്ഞുവെന്നും ഷാരുഖ് പങ്കുവച്ചു

shortlink

Related Articles

Post Your Comments


Back to top button