CinemaGeneralLatest NewsMollywoodNEWSUncategorized

നിങ്ങളുടെ സിനിമയില്‍ അഭിനയിക്കാത്ത നിഷേധി ഞാനാവട്ടെ; ഹരിഹരന് പ്രതീക്ഷിക്കാത്ത മറുപടി നല്‍കിയ സിനിമാ താരം

'സര്‍ഗം' പോലെയുള്ള മുന്‍ ഹരിഹരന്‍ ചിത്രങ്ങളുടെ കുറെ അംശങ്ങള്‍ ചേര്‍ത്തുവെച്ച തിരക്കഥ മാത്രമാണെന്നായിരുന്നു എന്റെ മറുപടി

മലയാളത്തില്‍ ഒരുപാട് ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്യുകയും പിന്നീട് കളിപ്പാട്ടം എന്ന സിനിമയ്ക്ക് കഥ എഴുതി കൊണ്ട് രചനാ രംഗത്ത് വരികയും ചെയ്ത പി ശ്രീകുമാറിന്റെ ഡ്രീം പ്രോജക്റ്റ് ആണ് കര്‍ണന്‍. താന്‍ വളരെയധികം റിസര്‍ച്ച് ചെയ്തു എഴുതിയെടുത്തകര്‍ണന്‍ ഹരിഹരന്‍ സംവിധാനം ചെയ്തു മമ്മൂട്ടി അഭിനയിക്കണമെന്ന ആഗ്രഹമാണ് തനിക്ക് ഉള്ളതെന്ന് പി ശ്രീകുമാര്‍ പറയുന്നു. ഹരിഹരന്‍ തന്റെ നല്ല ഒരു സുഹൃത്താണെന്നും എന്തും തുറന്നു പറയാനുള്ള സ്വാതന്ത്ര്യം തനിക്ക് ഉണ്ടെന്നും പി ശ്രീകുമാര്‍ പറയുന്നു. ഹരിഹരന്‍ സംവിധയം ചെയ്ത മയൂഖം എന്ന സിനിമയുമായി ബന്ധപ്പെട്ട ഒരു അനുഭവം ഓര്‍ത്തെടുക്കുകയാണ് പി ശ്രീകുമാര്‍.

‘ഹരിഹരന്‍ ‘മയൂഖം’ എന്ന സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ ഞാന്‍ അതിന്റെ സ്ക്രിപ്റ്റ് വായിച്ചിട്ട് ഇത് അത്ര പോര എന്ന മറുപടിയാണ്‌ നല്‍കിയത്, ‘സര്‍ഗം’ പോലെയുള്ള മുന്‍ ഹരിഹരന്‍ ചിത്രങ്ങളുടെ കുറെ അംശങ്ങള്‍ ചേര്‍ത്തുവെച്ച തിരക്കഥ മാത്രമാണെന്നായിരുന്നു എന്റെ മറുപടി. ഈ സിനിമ ചെയ്യാതിരിക്കുന്നതാ നല്ലതെന്നും പറഞ്ഞു. അപ്പോള്‍ ഹരിഹരന്‍ പറഞ്ഞു തനിക്ക് ഇതില്‍ ഒരു റോള്‍ ഉണ്ടെന്ന്. ഞാന്‍ പറഞ്ഞു എനിക്ക് ആ വേഷം വേണ്ടെന്ന്. എന്റെ സിനിമയില്‍ ഒരു സീനില്‍ അഭിനയിക്കാന്‍ ആളുകള്‍ ക്യൂ നില്‍ക്കാറുണ്ടെന്ന മറുപടി അദ്ദേഹം നല്‍കിയപ്പോള്‍ ഞാന്‍ പറഞ്ഞു ‘തന്റെ സിനിമയില്‍ അവസരം തന്നിട്ടും അഭിനയിക്കാത്ത ആദ്യത്തെ നിഷേധി’ ഞാന്‍ ആയിക്കോട്ടെയെന്ന്. ഇതെല്ലാം അങ്ങോട്ടും ഇങ്ങോട്ടും ഒരു തമാശയോടെ തന്നെയാണ് പറഞ്ഞത്. സഫാരി ടിവിയിലെ ‘ചരിത്രം എന്നിലൂടെ’ എന്ന പ്രോഗ്രമിനിടെ പി ശ്രീകുമാര്‍ പങ്കുവെച്ചത്.

shortlink

Related Articles

Post Your Comments


Back to top button